പ്രഥമ ബിച്ചു തിരുമല പുരസ്‌കാരം നടൻ മധുവിന്
തിരുവനന്തപുരം : അന്തരിച്ച ഗാനരചയിതാവ് ബിച്ചു തിരുമലയുടെ സ്മരണാർഥം ഏർപ്പെടുത്തിയ പ്രഥമ ബിച്ചു തിരുമല പുരസ്‌കാരം ചലച്ചിത്ര നടൻ പത്മശ്രീ മധുവിന്. ഡോ. ജോർജ് ഓണക്കൂർ, ബാലു കിരിയത്ത്, ഡോ. എം.ആർ. തമ്പാൻ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാരത്തിനായി മധുവിനെ തിരഞ്ഞെടുത്തത്. 1,00,001 രൂപയും ആർട്ടിസ്റ്റ് നമ്പൂതിരി രൂപകൽപന ചെയ്ത ഉപഹാരവും പൊന്നാടയും അടങ്ങുന്നതാണ് പുരസ്‌കാരം. മലയാള സിനിമയ്ക്കായി 400ലധികം ചിത്രങ്ങളിൽ അയ്യായിരത്തിലേറെ ഗാനങ്ങൾ രചിച്ച പ്രതിഭയായിരുന്നു ബിച്ചു തിരുമല. അദ്ദേഹത്തിന്റെ അഞ്ചാം ചരമവാർഷിക ദിനമായ നവംബർ 26ന് തിരുവനന്തപുരത്തെ സെനറ്റ് ഹാളിൽ നടക്കുന്ന ‘രാകേന്ദു കിരണങ്ങൾ’ എന്ന സ്മൃതി സായാഹ്നത്തിലാണ് പുരസ്‌കാരം സമ്മാനിക്കുക.
ദേശീയ ബാലതരംഗം സംഘടിപ്പിക്കുന്ന പരിപാടി മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ കെ. മുരളീധരൻ, പി.സി. വിഷ്ണനാഥ്, സി.പി. ജോൺ എന്നിവരും ചടങ്ങിൽ പങ്കെടുക്കും. സാംസ്കാരിക വകുപ്പിന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. അനുസ്മരണ സമ്മേളനത്തിന് പിന്നാലെ ബിച്ചു തിരുമലയുടെ തിരഞ്ഞെടുത്ത ജനപ്രിയ ഗാനങ്ങൾ കോർത്തിണക്കിയ നൃത്താവിഷ്കാരവും അരങ്ങേറും. റിഗാറ്റ ഗിരിജയാണ് നൃത്താവിഷ്കാരത്തിന് നേതൃത്വം നൽകുന്നത്. മധു ബാലകൃഷ്ണൻ, കൃഷ്ണചന്ദ്രൻ, കല്ലറ ഗോപൻ, രാകേഷ് ബ്രഹ്മാനന്ദൻ, പന്തളം ബാലൻ, അഖില ആനന്ദ്, പ്രീത, ലക്ഷ്മി രംഗൻ, അപർണ രാജീവ്, വൃന്ദ മേനോൻ, അൽക്ക അഷ്കർ തുടങ്ങിയ ഗായകർ പങ്കെടുക്കുന്ന ഗാനാഞ്ജലിയും പരിപാടിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Kerala
More More from Kerala newsMost read
-
ഭരണം മാറിയപ്പോള്‍ ആര്‍.എസ്.പിയിലൂടെ യു.ഡി.എഫില്‍ നുഴഞ്ഞുകയറി : പണപ്പിരിവ്, ജോലി വാഗ്ദാനം, സാമ്പത്തിക തട്ടിപ്പ് : മലയാലപ്പുഴ യു.ഡി.എഫില്‍ പ്രതിഷേധം ശക്തം
-
മുഖ്യമന്ത്രിക്കെതിരെ വീണ്ടും നിലപാട് കടുപ്പിച്ച് അടൂർ പ്രകാശ് : യു.ഡി.എഫിൽ ഭിന്നത രൂക്ഷമാകുന്നു
-
’ഇന്ത്യ സന്ദർശനത്തിനിടെ സൗന്ദര്യമുള്ള സ്ത്രീകളെ ഒളികണ്ണിട്ട് നോക്കി’; ബിൽ ക്ലിന്റണിന്റെ പെരുമാറ്റത്തിനെതിരെ വിമർശനവുമായി സോണിയാ ഗാന്ധി
-
സഞ്ജയ് ഗാന്ധിയുടെ മരണശേഷം കുടുംബവുമായുള്ള ഭിന്നത രൂക്ഷമായി ; മനേക ഗാന്ധിക്കെതിരെ കടുത്ത പരാമർശങ്ങളുമായി സോണിയ
-
ഇസ്രയേൽ പാർലമെന്റിൽ വീണ്ടും രാഷ്ട്രീയ നാടകം ; അറബ് പാർട്ടികളുടെ പിന്തുണ തേടി നെതന്യാഹു സഖ്യം





