Skip to content

ഗാന്ധിജിയെക്കുറിച്ചുള്ള വിവാദ നാടകം ; നാടകകൃത്ത് അദ്ദന്ദ കരിയപ്പയ്ക്ക് നേരെ മഷി പ്രയോഗം

ബെംഗളൂരു: ഗാന്ധിജിയെക്കുറിച്ചുള്ള വിവാദ നാടകത്തിന്റെ അവതരണത്തിനിടയിൽ ബെംഗളൂരുവിൽ മുൻ രംഗായന ഡയറക്ടറും നാടകകൃത്തുമായ അദ്ദന്ദ കരിയപ്പയ്ക്ക് നേരെ മഷി പ്രയോഗം. മഹാത്മാഗാന്ധിയുടെ വധത്തെക്കുറിച്ചുള്ള ‘ഗാന്ധി ഹത്യേയ സത്യ’ (ഗാന്ധി വധത്തിലെ സത്യങ്ങൾ) എന്ന നാടകം ബെംഗളൂരു ബനശങ്കരിയിലെ സുചിത്ര ഫിലിം അക്കാദമിയിൽ അവതരിപ്പിക്കുന്നതിനിടയിലാണ് സംഭവം. കുശാല ഹനുമേഗൗഡയുടെ നേതൃത്വത്തിലുള്ള പ്രതിഷേധക്കാരാണ് കരിയപ്പയുടെ മുഖത്ത് മഷി പ്രയോഗിച്ചത്. മഹാത്മാഗാന്ധിയെ രാജ്യദ്രോഹിയായും മുസ്‌ലീംകളുടെ അടിമയായും ചിത്രീകരിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നുവെന്ന് പ്രതിഷേധക്കാർ ആരോപിച്ചു.

വിഭജനവുമായി ബന്ധപ്പെട്ട് കോൺഗ്രസിനെയും ഗാന്ധിയെയും മോശമായി ചിത്രീകരിക്കാൻ ശ്രമിക്കുന്നുവെന്നും പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. നാടകം നടക്കുന്നതിനിടയിൽ സദസ്സിൽ പ്രതിഷേധമുയർന്നപ്പോൾ അദ്ദന്ദ കരിയപ്പ അപമര്യാദയായി പെരുമാറിയെന്നും പരാതിയിൽ ആരോപിക്കുന്നുണ്ട്. സംഭവത്തിൽ ബനശങ്കരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കർണാടകയിൽ ബിജെപി ഭരണകാലത്ത് രംഗായന ഡയറക്ടറായി നിയമിക്കപ്പെട്ട അദ്ദന്ദ കരിയപ്പ ഇതിനുമുമ്പും നിരവധി വിവാദങ്ങളിൽപ്പെട്ടിട്ടുള്ള വ്യക്തിയാണ്.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. രാംലീല മൈതാനിയിൽ പ്രതിപക്ഷം സംഘടിപ്പിച്ച റാലി വൻ പരാജയം ; രാഹുൽ ഗാന്ധി പ്രസംഗിച്ചുകൊണ്ടിരുന്നപ്പോൾ ആളുകൾ ഇറങ്ങിപ്പോയി : ആരോപണവുമായി ബിജെപി

  2. ഇരിങ്ങാലക്കുട ഐ.ടി.യു ബാങ്കിലെ സാമ്പത്തിക ക്രമക്കേട് ; ഫോറൻസിക് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

  3. ഇന്ന് എല്ലാത്തിനും ഓടിനടന്ന മനുഷ്യൻ ; ​കെ സി വേണുഗോപാലിനെ വാനോളം പുകഴ്ത്തി ദീപ്തി മേരി വർഗീസ്

  4. ചേരാനല്ലൂര്‍ വാഹനാപകടത്തിൽ 17 കാരന്റെ പിതാവായ ജഡ്ജിക്കെതിരെ പോലീസില്‍ പരാതി നല്‍കി മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം

  5. മുന്‍ ഡിജിപി ടോമിന്‍ ജെ തച്ചങ്കരിയുടെ ജാമ്യഹര്‍ജിയില്‍ ചോദ്യങ്ങളുമായി ഹൈക്കോടതി

Share on WhatsApp

Share this story

ഗാന്ധിജിയെക്കുറിച്ചുള്ള വിവാദ നാടകം ; നാടകകൃത്ത് അദ്ദന്ദ കരിയപ്പയ്ക്ക് നേരെ മഷി പ്രയോഗം pathanamthittamedia.com