Skip to content

ശസ്ത്രക്രിയയ്ക്ക് പിന്നാലെ 17-കാരൻ മരിച്ച സംഭവത്തിൽ നിർണായക കണ്ടെത്തൽ ; ഡോക്ടർക്കും ക്ലിനിക്കിനും ആശുപത്രിക്കും രജിസ്ട്രേഷൻ ഇല്ല

കണ്ണൂർ: തൊണ്ടയിലെ ശസ്ത്രക്രിയയ്ക്ക് പിന്നാലെ കണ്ണൂരിൽ 17-കാരൻ മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ നടത്തിയ അന്വേഷണത്തിൽ കണ്ടത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ. ചികിത്സയിലെ ​ഗുരുതര അനാസ്ഥയാണ് മരണകാരണമെന്നും ശസ്ത്രക്രിയ നടത്തിയ ഡോക്ടർക്കും ക്ലിനിക്കിനും രജിസ്ട്രേഷൻ ഉണ്ടായിരുന്നില്ലെന്നുമാണ് മനുഷ്യാവകാശ കമ്മീഷന്റെ അന്വേഷണത്തിൽ കണ്ടെത്തിയത്. പിഴവില്ലെന്ന റിപ്പോർട്ട് നൽകി അവസാനിപ്പിച്ച കേസിൽ ഡിഎഒയോ പൊലീസോ ഡോക്ടർക്ക് രജിസ്ട്രേഷൻ ഉണ്ടായിരുന്നോ എന്നതുപോലും അന്വേഷിച്ചില്ലെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി. സംഭവത്തിൽ തുടരന്വേഷണം നടത്താനും മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടിട്ടുണ്ട്. 2024 ജൂലായിലാണ് തൊണ്ടയുടെ ശസ്ത്രക്രിയയ്ക്ക് വിധേയനായതിന് പിന്നാലെ കണ്ണൂർ സ്വദേശിയായ സൂര്യജിത്ത്(17) മരിച്ചത്. കണ്ണൂരിലെ പ്രിയ ഇഎൻടി ക്ലിനിക്കിലാണ് കുട്ടി ശസ്ത്രക്രിയയ്ക്ക് വിധേയനായത്. രണ്ടാംനാൾ രക്തം ഛർദിച്ച് അവശനിലയിലായി. തുടർന്ന് മറ്റൊരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ശസ്ത്രക്രിയയിൽ പിഴവ് സംഭവിച്ചെന്നും ആരോ​ഗ്യനില ​ഗുരുതരമായിട്ടും സ്വകാര്യ ആശുപത്രിയിൽ മതിയായ ചികിത്സ ലഭിച്ചില്ലെന്നും ആരോപിച്ച് സൂര്യജിത്തിന്റെ കുടുംബം പരാതി നൽകിയിരുന്നു. സംഭവത്തിൽ രണ്ട് അന്വേഷണങ്ങളും നടന്നു. കുട്ടിക്ക് അടിയന്തര ചികിത്സ നൽകുന്നതിൽ വീഴ്ചയുണ്ടായെന്നായിരുന്നു ഡിഎംഒ നടത്തിയ ആദ്യ അന്വേഷണത്തിലെ റിപ്പോർട്ട്. എന്നാൽ ഇതേ ഡിഎംഒ ഉൾപ്പെട്ട മെഡിക്കൽ ബോർഡ് നടത്തിയ അന്വേഷണത്തിൽ ഡോക്ടർക്കോ ചികിത്സ നൽകുന്നതിലോ വീഴ്ചയില്ലെന്നും റിപ്പോർട്ട് നൽകി. ഈ റിപ്പോർട്ട് പൊലീസിന് കൈമാറിയതോടെ കേസും അവസാനിപ്പിച്ചു. ഇതോടെയാണ് കുട്ടിയുടെ കുടുംബം മനുഷ്യാവകാശ കമ്മീഷന് പരാതി നൽകിയത്.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. വയനാട്ടിലെ ശ്രുതിയ്ക്ക് ഗുരുവായൂർ അമ്പലനടയിൽ വിവാഹം ; വരൻ സന്ദീപ്

  2. സർക്കാർ ജീവനക്കാരെ ഇനി കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതാണ് ഉചിതമെന്നും ജസ്റ്റിസ് നാഗരത്ന

  3. മോദിയേക്കാള്‍ യോഗ്യതയും മികച്ച ഇംഗ്ലീഷും ; വിദ്യാഭ്യാസ യോഗ്യത ചോദിച്ച ബിജെപി നേതാവിനോട് പ്രിയങ്ക് ഖര്‍ഗെ

  4. വൈക്കത്ത് 500 രൂപയുടെ കള്ളനോട്ടുകളുമായി പത്തനാപുരം സ്വദേശി പിടിയിൽ

  5. വടശ്ശേരിക്കരയിൽ ടോറസ് വീട്ടുമുറ്റത്തേക്ക് മറിഞ്ഞു : കാർ പൂര്‍ണ്ണമായി തകർന്നു

Share on WhatsApp

Share this story

ശസ്ത്രക്രിയയ്ക്ക് പിന്നാലെ 17-കാരൻ മരിച്ച സംഭവത്തിൽ നിർണായക കണ്ടെത്തൽ ; ഡോക്ടർക്കും ക്ലിനിക്കിനും ആശുപത്രിക്കും രജിസ്ട്രേഷൻ ഇല്ല pathanamthittamedia.com