Skip to content

വടശ്ശേരിക്കരയിൽ വീണ്ടും കാട്ടാനക്കൂട്ടം : നാട്ടുകാരുടെ പ്രതിഷേധം അണപൊട്ടി – എം.എൽ.എ. പഴകുളം മധുവും നാട്ടുകാരും തമ്മിൽ രൂക്ഷമായ വാക്കേറ്റം

വടശ്ശേരിക്കര : ജനവാസ മേഖലയിലിറങ്ങി മണിക്കൂറുകളോളം ഭീതി പരത്തിയ നാല് കാട്ടാനകളെ വനംവകുപ്പും പോലീസും നാട്ടുകാരും ചേർന്ന് കാട്ടിലേക്ക് തുരത്തി. വടശ്ശേരിക്കര മനോരമ ജംഗ്ഷന് സമീപം സെന്റ് ആൻഡ്രൂസ് മാർത്തോമ്മാ പള്ളിയോട് ചേർന്നുള്ള ചരിവുകാല പുരയിടത്തിൽ നിലയുറപ്പിച്ച ആനക്കൂട്ടത്തെയാണ് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ കല്ലാറിന് മറുകര കടത്തി വനത്തിലേക്ക് തിരിച്ചയച്ചത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ റാന്നി എം.എൽ.എ. പഴകുളം മധുവും നാട്ടുകാരും തമ്മിൽ രൂക്ഷമായ വാക്കേറ്റമുണ്ടായി. വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണാത്തതിലുള്ള പ്രതിഷേധമാണ് വാക്കുതർക്കത്തിലേക്ക് നയിച്ചത്. തർക്കം സംഘർഷാവസ്ഥയിലേക്ക് നീങ്ങിയതോടെ പോലീസ് ഇടപെട്ട് രംഗം ശാന്തമാക്കി. രാവിലെ മുതൽ ജനവാസ മേഖലയോട് ചേർന്ന് നിലയുറപ്പിച്ച കാട്ടാനകൾ പ്രദേശവാസികളിൽ കടുത്ത ആശങ്കയാണുണ്ടാക്കിയത്.

വിവരമറിഞ്ഞ് നിരവധി നാട്ടുകാർ സ്ഥലത്ത് തടിച്ചുകൂടിയതും ആനകളെ തുരത്താനുള്ള ദൗത്യത്തിന് തുടക്കത്തിൽ വെല്ലുവിളിയായി. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ, റാപ്പിഡ് റെസ്‌പോൺസ് ടീം, പോലീസ് എന്നിവരും നാട്ടുകാരും സംയുക്തമായി നടത്തിയ നീക്കത്തിലൂടെയാണ് നാല് കാട്ടാനകളെയും സുരക്ഷിതമായി കല്ലാർ കടത്തി വനത്തിലേക്ക് തിരിച്ചയച്ചത്. ആനക്കൂട്ടത്തെ പൂർണമായും പ്രദേശത്തുനിന്ന് ഒഴിപ്പിച്ചതോടെയാണ് നാട്ടുകാർക്ക് ആശ്വാസമായത്. വരും ദിവസങ്ങളിലും മേഖലയിൽ വനംവകുപ്പിന്റെ  കർശന നിരീക്ഷണം തുടരുമെന്ന് അധികൃതർ അറിയിച്ചു. എന്നാൽ ജനവാസ മേഖലകളിൽ തുടർച്ചയായി ഉണ്ടാകുന്ന വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം വേണമെന്ന ആവശ്യവും നാട്ടുകാർ വീണ്ടും ഉയർത്തിയിട്ടുണ്ട്.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

More from Pathanamthitta

More More from Pathanamthitta news

Most read

  1. സംസ്ഥാനത്ത് സ്വർണ്ണവില കുത്തനെ കുറഞ്ഞതോടെ ജ്വല്ലറി വ്യാപാര മേഖലയിൽ സമ്മിശ്ര പ്രതികരണം

  2. അരിവില നിയന്ത്രിക്കാൻ സ്ഥിരം പദ്ധതി ; എല്ലാ റേഷൻ കാർഡുകൾക്കും 15 കിലോ വരെ ധാന്യം

  3. ഇടത് അനുകൂല പോലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സിപിഒ നിഷാന്ത് ചന്ദ്രനെ പിരിച്ചുവിട്ടു

  4. സ്വകാര്യ ബസില്‍ യാത്ര ചെയ്യുന്നതിനിടെ യുവതികൾ വസ്ത്രം മാറ്റി – മോഷ്ടാക്കളായ രണ്ട് തമിഴ്‌ യുവതികളെ റാന്നി പോലീസ് പിടികൂടി : 21,000 രൂപ ഒളിപ്പിച്ച നിലയിൽ

  5. കേരളത്തെ നടുക്കിയ കോന്നി പോപ്പുലർ ഫിനാൻസ് തട്ടിപ്പ് : 30,000-ത്തിലധികം നിക്ഷേപകർ – 1,600 കോടിയുടെ തട്ടിപ്പ് – 12,000 ക്ലെയിമുകൾക്ക് നിക്ഷേപത്തിന്റെ 25 ശതമാനം ലഭിക്കാന്‍ വഴിയൊരുങ്ങുന്നു

Share on WhatsApp

Share this story

വടശ്ശേരിക്കരയിൽ വീണ്ടും കാട്ടാനക്കൂട്ടം : നാട്ടുകാരുടെ പ്രതിഷേധം അണപൊട്ടി – എം.എൽ.എ. പഴകുളം മധുവും നാട്ടുകാരും തമ്മിൽ രൂക്ഷമായ വാക്കേറ്റം pathanamthittamedia.com