മല്ലപ്പള്ളി താലൂക്കുതല സഹകരണ വാരാഘോഷം നടന്നു
മല്ലപ്പള്ളി : 73 മത് സഹകരണ വാരാഘോഷത്തോടനുബന്ധിച്ച് നടന്ന മല്ലപ്പള്ളി താലൂക്കുതല സഹകരണ വാരാഘോഷം മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ തോമസ് ഉദ്ഘാടനം ചെയ്തു. സർക്കിൾ സഹകരണ യൂണിയൻ ചെയർപേഴ്സൺ ബിന്ദു ചന്ദ്രമോഹൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സതീഷ് ബാബു മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം ബിജു ടി.ജോർജ്ജ്, മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു സുഭാഷ്, അഡ്വ.കെ.ജയവർമ്മ, മല്ലപ്പള്ളി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.എസ്.വിജയൻ പിള്ള, എഴുമറ്റൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എസ്.രവീന്ദ്രൻ, വായ്പൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.സുരേഷ്, കോട്ടാങ്ങൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അനീഷ് ചുങ്കപ്പാറ, ആനിക്കാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.പി.ഫിലിപ്പ്, ചെങ്ങരൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് മനുഭായി, മർച്ചന്റ് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഇ.ഡി. തോമസുകുട്ടി, സർക്കിൾ സഹകരണ യൂണിയൻ അംഗങ്ങളായ കെ.ജി.രാജേന്ദ്രൻ നായർ, സതീഷ് കുമാർ എസ്., വിനോദ് എം.വർഗീസ്, അസിസ്റ്റന്റ് രജിസ്ട്രാർ ഷെയിൻ എ.ഫെർണാണ്ടസ്, ഓഡിറ്റ് അസിസ്റ്റന്റ് ഡയറക്ടർ അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.
‘സഹകരണ സംഘങ്ങളുടെ വൈവിധ്യവൽക്കരണവും മുന്നേറ്റവും’ എന്ന വിഷയത്തിൽ രാഘവൻ ഉണ്ണിത്താൻ ക്ലാസ് നയിച്ചു. പ്രബന്ധ മത്സരങ്ങളിൽ സമ്മാനാർഹരായ വിദ്യാർഥികൾക്ക് ക്യാഷ് അവാർഡും മെമന്റോയും നൽകി അനുമോദിച്ചു. 2024 – 25 വർഷത്തിൽ സംസ്ഥാനത്തെ മികച്ച എംപ്ലോയീസ് സഹകരണ സംഘത്തിനുള്ള രണ്ടാം സ്ഥാനം നേടിയ മല്ലപ്പള്ളി കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് സഹകരണ സംഘത്തെയും നിക്ഷേപ സമാഹരണത്തിൽ താലൂക്കിൽ ഒന്നാം സ്ഥാനം നേടിയ മല്ലപ്പള്ളി സർവീസ് സഹകരണ സംഘത്തെയും ആദരിച്ചു. എംപ്ലോയീസ് സഹകരണ സംഘങ്ങളുടെ വിഭാഗത്തിൽ മല്ലപ്പള്ളി കോ – ഓപ്പറേറ്റീവ് എംപ്ലോയീസ് സഹകരണ സംഘത്തിനും പലവക സംഘങ്ങളുടെ വിഭാഗത്തിൽ മല്ലപ്പള്ളി താലൂക്ക് മർച്ചന്‍റ്സ് സഹകരണ സംഘത്തിനും അവാർഡുകൾ നൽകി. വാരാഘോഷത്തിന്റെ ഭാഗമായി സഹകരണ ബാങ്ക് ജീവനക്കാരുടെയും ഉദ്യോഗസ്ഥരുടെയും കലാപരിപാടികളും നടന്നു.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Pathanamthitta
More More from Pathanamthitta newsMost read
-
സംസ്ഥാനത്ത് സ്വർണ്ണവില കുത്തനെ കുറഞ്ഞതോടെ ജ്വല്ലറി വ്യാപാര മേഖലയിൽ സമ്മിശ്ര പ്രതികരണം
-
അരിവില നിയന്ത്രിക്കാൻ സ്ഥിരം പദ്ധതി ; എല്ലാ റേഷൻ കാർഡുകൾക്കും 15 കിലോ വരെ ധാന്യം
-
ഇടത് അനുകൂല പോലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സിപിഒ നിഷാന്ത് ചന്ദ്രനെ പിരിച്ചുവിട്ടു
-
സ്വകാര്യ ബസില്‍ യാത്ര ചെയ്യുന്നതിനിടെ യുവതികൾ വസ്ത്രം മാറ്റി – മോഷ്ടാക്കളായ രണ്ട് തമിഴ് യുവതികളെ റാന്നി പോലീസ് പിടികൂടി : 21,000 രൂപ ഒളിപ്പിച്ച നിലയിൽ
-
കേരളത്തെ നടുക്കിയ കോന്നി പോപ്പുലർ ഫിനാൻസ് തട്ടിപ്പ് : 30,000-ത്തിലധികം നിക്ഷേപകർ – 1,600 കോടിയുടെ തട്ടിപ്പ് – 12,000 ക്ലെയിമുകൾക്ക് നിക്ഷേപത്തിന്റെ 25 ശതമാനം ലഭിക്കാന്‍ വഴിയൊരുങ്ങുന്നു





