Skip to content

താൻ കോൺഗ്രസിലേക്ക് തിരികെ പോകില്ലെന്ന് വ്യക്തമാക്കി കെ വി തോമസ്

കൊച്ചി: താൻ കോൺഗ്രസിലേക്ക് തിരികെ പോകില്ലെന്ന് വ്യക്തമാക്കി കെ വി തോമസ്. തന്നെ പാർട്ടി ചവിട്ടി പുറത്താക്കിയതാണ്. തിരിച്ചുപോകില്ലെന്ന തീരുമാനത്തിൽ മാറ്റമുണ്ടാകില്ലെന്നും കെ വി തോമസ് പറഞ്ഞു. ലീഡറുടെ മകളായ പത്മജയുടേത് കോൺഗ്രസ് രക്തമാണ്. അധികാരം കണ്ടാണോ തിരികെ വരുന്നതെന്ന് പറയേണ്ടത് പത്മജയാണെന്നും മടങ്ങിവരവ് ശരിയോ തെറ്റോ എന്ന് ജനങ്ങൾ തീരുമാനിക്കട്ടെയെന്നും കെ വി തോമസ് പ്രതികരിച്ചു. പത്മജയുടെ വരവിൽ പാർട്ടിയിൽ അഭിപ്രായ വ്യത്യാസമുണ്ടാവുക സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു. പത്മജ വേണുഗോപാലിന് പിന്നാലെ പത്മിനി തോമസും ബിജെപി വിട്ടതിന് പിന്നാലെയാണ് കെ വി തോമസ് നിലപാട് വ്യക്തമാക്കിയത്.

അതേസമയം ബിജെപി വിട്ട പത്മജ വേണുഗോപാൽ കോൺഗ്രസ്സിലേക്കുള്ള തിരിച്ചുവരവിന് പാർട്ടി നേതൃത്വത്തിന് കത്ത് നൽകും. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പത്മജയെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്തെങ്കിലും ഒരു വിഭാഗം മുതിർന്ന നേതാക്കൾ അത്ര അനുകൂലമല്ല. പത്മജയുടെ മടങ്ങിവരവിനോട് യുവനേതാക്കളും കടുത്ത എതിർപ്പ് പരസ്യമാക്കിയിരുന്നു. ബിജെപി വിടുമ്പോൾ തന്നെ ലക്ഷ്യം വീട്ടിലേക്ക് കോൺഗ്രസിലേക്കുള്ള മടക്കമാണെന്ന് വ്യക്തമാക്കിയതാണ് പത്മജ.

അതിവേഗമാണ് കെപിസിസി അധ്യക്ഷൻ കൈനീട്ടിയത്. പക്ഷെ വീട്ടിലുള്ള എല്ലാവർക്കും അത്ര ആവേശമില്ല. പാർട്ടിയെ നിർണ്ണായകഘട്ടത്തിൽ സമ്മർദ്ദിലാക്കി പോയത് അത്ര പെട്ടെന്ന് മറക്കാനാകുമോ എന്ന വികാരമാണ് ഒരു വിഭാഗം മുതിർന്ന നേതാക്കൾക്ക് ഉള്ളത്. പാർട്ടി വിട്ടിട്ടും ബിജെപിയെ പുകഴ്ത്തി നേരത്തെ പറഞ്ഞതെല്ലാം പത്മജ തള്ളിപ്പറയാത്തതിൽ ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾക്ക് അമർഷമുണ്ട്. പാർട്ടി വക്താക്കളാണ് പരസ്യമായി എതിർപ്പ് കടുപ്പിക്കുന്നത്.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. ഇടത് അനുകൂല പോലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സിപിഒ നിഷാന്ത് ചന്ദ്രനെ പിരിച്ചുവിട്ടു

  2. സംസ്ഥാനത്ത് സ്വർണ്ണവില കുത്തനെ കുറഞ്ഞതോടെ ജ്വല്ലറി വ്യാപാര മേഖലയിൽ സമ്മിശ്ര പ്രതികരണം

  3. അരിവില നിയന്ത്രിക്കാൻ സ്ഥിരം പദ്ധതി ; എല്ലാ റേഷൻ കാർഡുകൾക്കും 15 കിലോ വരെ ധാന്യം

  4. ഡ്യൂട്ടിയില്ലാതെ മുഖ്യമന്ത്രിയുടെ മുറിയില്‍ പ്രവേശിച്ചതിന് ജീവനക്കാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

  5. പത്മജക്ക് പിന്നാലെ ബിജെപി വിട്ട് പദ്മിനിയും ; ബിജെപിയിലേക്ക് പോയത് എടുത്ത് ചാട്ടമായിപ്പോയെന്ന് പദ്മിനി

Share on WhatsApp

Share this story

താൻ കോൺഗ്രസിലേക്ക് തിരികെ പോകില്ലെന്ന് വ്യക്തമാക്കി കെ വി തോമസ് pathanamthittamedia.com