സർക്കാരിനെതിരെ രൂക്ഷ വിമർശനങ്ങളുമായി മുസ്ലിംലീഗിന്റെ പ്രവാസി സംഘടനയായ കെ.എം.സി.സി
ദുബായ്: സർക്കാരിനെതിരെ രൂക്ഷ വിമർശനങ്ങളുമായി മുസ്ലിംലീഗിന്റെ പ്രവാസി സംഘടനയായ കെ.എം.സി.സി. പ്രവാസി വിഷയങ്ങളിൽ പ്രതീക്ഷയ്ക്കൊത്ത് പ്രവർത്തിക്കാൻ സർക്കാരിന് കഴിയുന്നില്ലെന്ന് കെ.എം.സി.സി. ഗ്ലോബൽ ജനറൽ സെക്രട്ടറി പുത്തൂർ റഹ്മാൻ പറഞ്ഞു. പ്രവാസികളുടെ പെൻഷൻ വിതരണം മുടങ്ങിയതിനെ നീതീകരിക്കാനാകില്ലെന്നും നോർക്ക മെഡിക്കൽ ഇൻഷുറൻസ് പദ്ധതിയിലെ പ്രീമിയം വർധനയിൽ സർക്കാർ പരിഹാരം കാണണമെന്നും പുത്തൂർ റഹ്മാൻ ആവശ്യപ്പെട്ടു. യു.ഡി.എഫ്. സർക്കാർ അധികാരത്തിലെത്തി ആറുമാസമായിട്ടും നോർക്ക റൂട്ട്സ് വൈസ്‍ ചെയർമാൻ നിയമനമടക്കമുള്ള പ്രവാസി വിഷയങ്ങളിൽ സർക്കാർ നടപടിയെടുത്തിട്ടില്ല. ഇതിനിടെയാണ് പ്രവാസി പെൻഷൻ മുടങ്ങിയതും നോർക്ക കെയർ ഇൻഷുറൻസ് പദ്ധയുടെ പ്രീമിയം പലമടങ്ങ് കൂട്ടിയതും. ഇതിലെല്ലാമുള്ള പ്രതിഷേധമാണ് മുസ്ലിംലീഗിന്റെ പ്രവാസി സംഘടയായ കെ.എം.സി.സി. തുറന്നുപറയുന്നത്പ്ര
വാസി പെൻഷൻ പദ്ധതിയുടെ പ്രീമിയം വർധനയിൽ കോൺഗ്രസിന്റെ പോഷക സംഘടനയായ ഇൻകാസ്, ഒ.ഐ.സി.സി. തുടങ്ങിയ സംഘടനകൾക്കും പ്രതിഷേധമുണ്ട്. പ്രവാസികളെ തഴഞ്ഞുകൊണ്ടല്ല, ഇൻഷുറൻസ് കമ്പനിയുടെ നഷ്ടം നികത്തേണ്ടതെന്ന രൂക്ഷമായ പ്രതികരണമാണ് കെ.എം.സി.സി.ക്കുള്ളത്. നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് ലീഗിന്റെ സ്ഥാനാർഥിയാക്കാൻ പരിഗണിച്ചിരുന്ന നേതാവാണ് പുത്തൂർ റഹ്മാൻ. പാണക്കാട് കുടുംബവും പി.കെ. കുഞ്ഞാലിക്കുട്ടിയുമായി ഏറ്റവും അടുത്ത ബന്ധമുള്ള നേതാവുമാണ്. 40-ലധികം രാജ്യങ്ങളിലെ കെ.എം.സി.സി. പ്രവർത്തകരുടെ പ്രതിഷേധം മനസ്സിലാക്കിയാണ് സർക്കാരിനെതിരായ പുത്തൂർ റഹ്മാന്റെ രൂക്ഷവിമർശനം.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Kerala
More More from Kerala news-
മദ്യനയത്തിൽ യുഡിഎഫിന്റെ യു-ടേൺ ; പറഞ്ഞതെല്ലാം വിഴുങ്ങി സർക്കാർ പ്രവർത്തിക്കുന്നുവെന്ന് എം.ബി. രാജേഷ്
-
സർക്കാർ ആശുപത്രികളില്‍ മിന്നൽ പരിശോധനയിലൂടെ വീഴ്ചകൾ കണ്ടെത്തി അടിയന്തിര നടപടി ഉറപ്പാക്കും : മന്ത്രി കെ.മുരളീധരൻ
-
കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി ശ്രീറാം വെങ്കിട്ടരാമന് കോടതിയില്‍ നേരിട്ട് ഹാജരാകുന്നതിന് ഇളവ്
Most read
-
ഇടത് അനുകൂല പോലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സിപിഒ നിഷാന്ത് ചന്ദ്രനെ പിരിച്ചുവിട്ടു
-
സംസ്ഥാനത്ത് സ്വർണ്ണവില കുത്തനെ കുറഞ്ഞതോടെ ജ്വല്ലറി വ്യാപാര മേഖലയിൽ സമ്മിശ്ര പ്രതികരണം
-
അരിവില നിയന്ത്രിക്കാൻ സ്ഥിരം പദ്ധതി ; എല്ലാ റേഷൻ കാർഡുകൾക്കും 15 കിലോ വരെ ധാന്യം
-
പത്മജക്ക് പിന്നാലെ ബിജെപി വിട്ട് പദ്മിനിയും ; ബിജെപിയിലേക്ക് പോയത് എടുത്ത് ചാട്ടമായിപ്പോയെന്ന് പദ്മിനി
-
ഡ്യൂട്ടിയില്ലാതെ മുഖ്യമന്ത്രിയുടെ മുറിയില്‍ പ്രവേശിച്ചതിന് ജീവനക്കാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്


