Skip to content

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി മറികടക്കാനുള്ള ശ്രമങ്ങൾക്ക് ആശ്വാസമായി എൻടിപിസിയിൽനിന്ന് അധിക വൈദ്യുതി ലഭിക്കുന്നു

തിരുവനന്തപുരം : സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി മറികടക്കാനുള്ള ശ്രമങ്ങൾക്ക് ആശ്വാസമായി എൻടിപിസിയിൽനിന്ന് അധിക വൈദ്യുതി ലഭിക്കുന്നു. ഡിസംബർ, ജനുവരി മാസങ്ങളിൽ കേരളത്തിന് 270 മെഗാവാട്ട് വീതം വൈദ്യുതി നൽകുമെന്ന് എൻടിപിസി സംസ്ഥാന സർക്കാരിനെ അറിയിച്ചു. ഫെബ്രുവരി മുതൽ വിഹിതം 540 മെഗാവാട്ടായി ഉയർത്തും. യൂണിറ്റിന് 5.40 രൂപ നിരക്കിലായിരിക്കും വൈദ്യുതി ലഭിക്കുക. കൂടുതൽ വൈദ്യുതി വിഹിതം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ ഒക്ടോബർ ആറിന് ഡൽഹിയിൽ എൻടിപിസി ചെയർമാനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ ചർച്ചയിലാണ് കേരളത്തിന്റെ ആവശ്യം ഉന്നയിച്ചത്. ഇതിനുപുറമെ മഹാരാഷ്ട്രയിലെ സിന്നാർ താപവൈദ്യുത നിലയത്തിലെ രണ്ട് യൂണിറ്റുകളിൽനിന്നായി 540 മെഗാവാട്ട് വൈദ്യുതി കൂടി ലഭ്യമാക്കാനുള്ള ശ്രമങ്ങളും കേരളം തുടരുകയാണ്. ഇത് കൂടി യാഥാർഥ്യമായാൽ സംസ്ഥാനത്തിന്റെ വൈദ്യുതി ലഭ്യതയിൽ ഗണ്യമായ വർധനയുണ്ടാകുമെന്നാണ് പ്രതീക്ഷ.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. പത്തനംതിട്ട എ.ഡി.എം. രാജലക്ഷ്മിയുടെയും ശബരിമല എ.ഡി.എം. ദിലീപ് കൈനിക്കരയുടെയും ഔദ്യോഗിക വാഹനങ്ങള്‍ ജപ്തി ചെയ്തു

  2. ഗായിക റിമി ടോമിയുടെ വിവാഹം ഉടൻ ; മുംബൈയിൽ വെച്ച് ലളിതമായ ചടങ്ങുകൾ

  3. കെഎസ്ആർടിസി ബസിലെ ഡീസൽ മോഷണം ; ക്യാമറയിൽ കുടുങ്ങി 4 ജീവനക്കാർ

  4. ജോലി ചെയ്യാത്തവർ ഭക്ഷണം കഴിക്കരുത് ; നാല്പത്തിരണ്ടുകാരിയുടെ ചുണ്ടുകൾ സൂചിയും നൂലും ഉപയോഗിച്ച് തുന്നിച്ചേർത്ത കേസിൽ പ്രതി കുറ്റം സമ്മതിച്ചു

  5. തിരുവനന്തപുരവും അഹമ്മദാബാദും ഇനി ഇരട്ട നഗരങ്ങൾ ; വികസന പദ്ധതികൾക്ക് രൂപം നൽകി കോര്‍പ്പറേഷന്‍

Share on WhatsApp

Share this story

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി മറികടക്കാനുള്ള ശ്രമങ്ങൾക്ക് ആശ്വാസമായി എൻടിപിസിയിൽനിന്ന് അധിക വൈദ്യുതി ലഭിക്കുന്നു pathanamthittamedia.com