സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ശക്തമാക്കി കിടപ്പാട സംരക്ഷണ സമിതി
തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ശക്തമാക്കി കിടപ്പാട സംരക്ഷണ സമിതി. റോഡില്‍ കിടന്നായിരുന്നു ഇന്നത്തെ സഹന സമരം. സര്‍ഫാസി നിയമം ഭേദഗതി ചെയ്യുക, ഏക പാര്‍പ്പിട ബില്‍ കൊണ്ടുവരുക തുടങ്ങിയവയാണ് പ്രാധാന ആവശ്യങ്ങള്‍. സര്‍ക്കാര്‍ ഇടപെടലിനായി ആരംഭിച്ച സമരം ഇന്ന് നാല്പതാം ദിവസമാണ്.സര്‍ഫാസി നിയമത്തിന്റെ കുരുക്കില്‍പ്പെട്ട് ജീവിക്കുന്ന ദളിത് ആദിവാസി വിഭാഗത്തില്‍ പെട്ടവരാണ് സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം ചെയ്യുന്നത്. ആരും തിരിഞ്ഞ് നോക്കാതെയതോടെ റോഡിലിറങ്ങി പ്രതിഷേധിച്ചു. ദരിദ്രരുണ്ട് എന്ന് പറഞ്ഞ് അധികാരത്തിലെത്തിയ സര്‍ക്കാരും മുഖ്യമന്ത്രിയുമാണ്.
40 ദിവസം സമരം ചെയ്തതില്‍ 20 ദിവസമെങ്കിലും മഴയായിരുന്നു. ഒരു ടാര്‍പ്പ പോലും കെട്ടാന്‍ സമ്മതിക്കാതെ, ഞങ്ങളെ മനുഷ്യരായി കാണാതെ പട്ടിക്ക് സമമായി കിടത്തിയ മുഖ്യമന്ത്രിയാണ് ഡല്‍ഹിയില്‍ സമരസ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വേണ്ടി സമര പ്രഹസനം നടത്തിയത്. 40 ദിവസമായിട്ടും ചര്‍ച്ച നടത്തിയിട്ടില്ല. ഈ സര്‍ക്കാരും സര്‍ക്കാര്‍ സംവിധാനങ്ങളും നുണയന്മാരാണ് – സമരക്കാര്‍ പറഞ്ഞു. കേന്ദ്ര നിയമമെങ്കിലും സര്‍ക്കാരും സാമൂഹിക നീതി വകുപ്പും ഇടപെടണം എന്നാണ് സമരസമിതിയുടെ ആവശ്യം.
കടം വീണ്ടെടുക്കാന്‍ ബാങ്കുകള്‍ക്ക് അധികാരം വര്‍ദ്ധിപ്പിക്കുന്ന സര്‍ഫാസി നിയമത്തിലെ വ്യവസ്ഥയ്ക്കെതിരെയാണ് പ്രധാന പ്രതിഷേധം. പലരും വീടും ഭൂമിയും ജപ്തി ചെയ്യപ്പെട്ടവര്‍. പ്രധാന പാതയില്‍ ഗതാഗതം തടസപ്പെടുത്തിയുള്ള സമരം അര മണിക്കൂറോളം നീണ്ടു. പിന്നീട് പോലീസ് സമരസമിതി നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കി. അവശരായവരെ ആശുപത്രിയിലേക്കും മാറ്റിയിട്ടുണ്ട്. സര്‍ക്കാര്‍ നിയമ ഭേദഗതി പരിഗണിക്കും വരെ സമരം തുടരുമെന്നാണ് കിടപ്പാട സംരക്ഷണ സമിതി പ്രതികരിക്കുന്നത്.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Kerala
More More from Kerala news-
മദ്യനയത്തിൽ യുഡിഎഫിന്റെ യു-ടേൺ ; പറഞ്ഞതെല്ലാം വിഴുങ്ങി സർക്കാർ പ്രവർത്തിക്കുന്നുവെന്ന് എം.ബി. രാജേഷ്
-
സർക്കാർ ആശുപത്രികളില്‍ മിന്നൽ പരിശോധനയിലൂടെ വീഴ്ചകൾ കണ്ടെത്തി അടിയന്തിര നടപടി ഉറപ്പാക്കും : മന്ത്രി കെ.മുരളീധരൻ
-
കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി ശ്രീറാം വെങ്കിട്ടരാമന് കോടതിയില്‍ നേരിട്ട് ഹാജരാകുന്നതിന് ഇളവ്
Most read
-
ഇടത് അനുകൂല പോലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സിപിഒ നിഷാന്ത് ചന്ദ്രനെ പിരിച്ചുവിട്ടു
-
സംസ്ഥാനത്ത് സ്വർണ്ണവില കുത്തനെ കുറഞ്ഞതോടെ ജ്വല്ലറി വ്യാപാര മേഖലയിൽ സമ്മിശ്ര പ്രതികരണം
-
അരിവില നിയന്ത്രിക്കാൻ സ്ഥിരം പദ്ധതി ; എല്ലാ റേഷൻ കാർഡുകൾക്കും 15 കിലോ വരെ ധാന്യം
-
ഡ്യൂട്ടിയില്ലാതെ മുഖ്യമന്ത്രിയുടെ മുറിയില്‍ പ്രവേശിച്ചതിന് ജീവനക്കാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്
-
പത്മജക്ക് പിന്നാലെ ബിജെപി വിട്ട് പദ്മിനിയും ; ബിജെപിയിലേക്ക് പോയത് എടുത്ത് ചാട്ടമായിപ്പോയെന്ന് പദ്മിനി


