Skip to content

അങ്കണവാടി ജീവനക്കാർക്കായി 35,291 പുതിയ ഫോണുകൾ വാങ്ങാൻ സംസ്ഥാന സർക്കാർ അനുമതി നൽകി

തിരുവനന്തപുരം: പോഷൺ ആപ്പ് ഉപയോഗിക്കുന്നതിന് സ്മാർട്ട്‌ഫോണുകളില്ലാതെ പ്രതിസന്ധിയിലായിരുന്ന സംസ്ഥാനത്തെ അങ്കണവാടി ജീവനക്കാരുടെ പ്രശ്നത്തിന് പരിഹാരമാകുന്നു. ജീവനക്കാർക്കായി 35,291 പുതിയ ഫോണുകൾ വാങ്ങാൻ സംസ്ഥാന സർക്കാർ അനുമതി നൽകി. ഇതിനായി 41.64 കോടി രൂപ അനുവദിച്ച് ഉത്തരവിറങ്ങി. എല്ലാവർക്കും സ്മാർട്ട് ഫോൺ നൽകാനുള്ള നടപടി ആരംഭിച്ചുവെന്ന് മന്ത്രി ബിന്ദു കൃഷ്ണ പ്രതികരിച്ചിരുന്നു. സിം 5Gയാക്കി മാറി നൽകിയെങ്കിലും ഫോൺ നൽകാത്തത് ജീവനക്കാർക്ക് പ്രതിസന്ധിയായിരുന്നു. തുടർന്നാണ് നടപടി.പോഷൺ ആപ്പിൽ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതിനായി അങ്കണവാടി ജീവനക്കാർക്ക് ഫോർജി ഫോണും സിമ്മുമാണ് കേന്ദ്രസർക്കാർ നൽകിയത്. കൃത്യമായി നെറ്റ്‌വർക്ക് കിട്ടാത്തതിനാൽ സ്വന്തം ഫോണിലാണ് അങ്കണവാടി ജീവനക്കാർ പോഷൺ ആപ്പ് ഉപയോഗിച്ചിരുന്നത്. ഇത് കാരണം ഫോൺ ഹാങ്ങ് ആവുകയും പുതിയ ഫോൺ വാങ്ങുന്നതിന് ലോൺ എടുക്കേണ്ട സാഹചര്യം വരെ ഉണ്ടാവുകയും ചെയ്തിരുന്നു. ഇതിനാണ് ഇതോടെ പരിഹാരമായിരിക്കുന്നത്.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – ptamedianews@gmail.com
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  85471 98263/  mail – eastindiabroadcasting@gmail.com

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. ഇടത് അനുകൂല പോലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സിപിഒ നിഷാന്ത് ചന്ദ്രനെ പിരിച്ചുവിട്ടു

  2. സംസ്ഥാനത്ത് സ്വർണ്ണവില കുത്തനെ കുറഞ്ഞതോടെ ജ്വല്ലറി വ്യാപാര മേഖലയിൽ സമ്മിശ്ര പ്രതികരണം

  3. അരിവില നിയന്ത്രിക്കാൻ സ്ഥിരം പദ്ധതി ; എല്ലാ റേഷൻ കാർഡുകൾക്കും 15 കിലോ വരെ ധാന്യം

  4. ഡ്യൂട്ടിയില്ലാതെ മുഖ്യമന്ത്രിയുടെ മുറിയില്‍ പ്രവേശിച്ചതിന് ജീവനക്കാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

  5. പത്മജക്ക് പിന്നാലെ ബിജെപി വിട്ട് പദ്മിനിയും ; ബിജെപിയിലേക്ക് പോയത് എടുത്ത് ചാട്ടമായിപ്പോയെന്ന് പദ്മിനി

Share on WhatsApp

Share this story

അങ്കണവാടി ജീവനക്കാർക്കായി 35,291 പുതിയ ഫോണുകൾ വാങ്ങാൻ സംസ്ഥാന സർക്കാർ അനുമതി നൽകി pathanamthittamedia.com