Skip to content

കുളത്തൂപ്പുഴയിൽ വയറുവേദനയുമായി ആശുപത്രിയിലെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടി പ്രസവിച്ചു ; 17 വയസ്സുകാരനെതിരെ പോക്സോ കേസ്

കൊല്ലം : കുളത്തൂപ്പുഴയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി പ്രസവിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 17 വയസ്സുകാരനായ ആൺസുഹൃത്തിനെതിരെ പോലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തു. ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നുവെന്നാണ് വിവരം. വിവിധയിടങ്ങളിൽവച്ച് ആൺകുട്ടി പെൺകുട്ടിയെ പീഡനത്തിനിരയാക്കിയെന്നാണ് കുളത്തൂപ്പുഴ പോലീസിന്റെ വിശദീകരണം. പെൺകുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അടുത്തിടെ കൗൺസലിങ്ങിന് വിധേയമാക്കിയിരുന്നു. ഇതിനിടെയാണ് താൻ പീഡനത്തിനിരയായ വിവരം കുട്ടി വെളിപ്പെടുത്തിയത്. തുടർന്ന് ആൺകുട്ടിക്കെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തു.

അതിനിടെ വയറുവേദനയെ തുടർന്ന് ഇന്നലെ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനകൾക്കു പിന്നാലെയാണ് കുട്ടി പ്രസവിച്ചത്. സംശയം തോന്നിയ ഡോക്ടർമാർ പ്രായം പരിശോധിച്ചപ്പോഴാണ് പെൺകുട്ടിക്ക് 18 വയസ്സ് തികഞ്ഞിട്ടില്ലെന്ന് വ്യക്തമായത്. തുടർന്ന് ആശുപത്രി അധികൃതർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസിന്റെ അറിയിപ്പിനെ തുടർന്ന് ചൈൽഡ്‌ലൈൻ പ്രവർത്തകർ ആശുപത്രിയിലെത്തി കുട്ടിയിൽനിന്ന് വിവരങ്ങൾ ശേഖരിച്ചു. ചൈൽഡ്‌ലൈൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് 17കാരനെതിരെ വീണ്ടും പോക്സോ കേസ് രജിസ്റ്റർ ചെയ്തത്. ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാകാൻ ആൺകുട്ടിക്ക് നോട്ടിസ് നൽകിയിട്ടുണ്ട്.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. സംസ്ഥാനത്ത് സ്വർണ്ണവില കുത്തനെ കുറഞ്ഞതോടെ ജ്വല്ലറി വ്യാപാര മേഖലയിൽ സമ്മിശ്ര പ്രതികരണം

  2. ഇടത് അനുകൂല പോലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സിപിഒ നിഷാന്ത് ചന്ദ്രനെ പിരിച്ചുവിട്ടു

  3. കട്ടിലിനടിയിൽ പത്തി വിടർത്തി മൂർഖൻ : യുവാവ് രക്ഷപെട്ടത് തലനാരിഴയ്ക്ക്

  4. ട്രെയിനിൽ യുവതിയെ ബലാത്സംഗം ചെയ്ത് കൊന്നു ; മൃതദേഹം കണ്ടെത്തിയത് സ്റ്റേഷൻ യാർഡിലെ കോച്ചിൽ

  5. ‘ഇന്ത്യയുടെ നാല് റഫാൽ വിമാനങ്ങൾ കാണാനില്ല’; ബ്രിട്ടീഷ് മാധ്യമമായ ഫ്ലൈറ്റ് ഗ്ലോബലിന്റെ റിപ്പോർട്ട് തള്ളി മുൻ വ്യോമസേനാ ഉപമേധാവി

Share on WhatsApp

Share this story

കുളത്തൂപ്പുഴയിൽ വയറുവേദനയുമായി ആശുപത്രിയിലെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടി പ്രസവിച്ചു ; 17 വയസ്സുകാരനെതിരെ പോക്സോ കേസ് pathanamthittamedia.com