Skip to content

മന്ത്രി സണ്ണി ജോസഫ് പങ്കെടുത്ത പരിപാടിക്കിടെ വൈദ്യുതി മുടങ്ങിയ സംഭവത്തിൽ കെഎസ്ഇബി സബ് എൻജിനീയർക്ക് സസ്പെൻഷൻ

കണ്ണൂർ: കണ്ണൂരിൽ വൈദ്യുതിമന്ത്രി സണ്ണി ജോസഫ് പങ്കെടുത്ത പരിപാടിക്കിടെ വൈദ്യുതി മുടങ്ങിയ സംഭവത്തിൽ കെഎസ്ഇബി സബ് എൻജിനീയർ പി.വി സതീഷ് ബാബുവിനെ സസ്പെൻഡ് ചെയ്തു. സർക്കാർ പരിപാടി അലങ്കോലമാക്കാൻ ഇടതുസംഘടനാ നേതാക്കൾ ഗൂഢാലോചന നടത്തിയോ എന്ന് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എംഎൽഎ ടി.ഒ മോഹനൻ കെഎസ്ഇബി ചെയർമാന് പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. രാവിലെ സഹകരണ സംഘം റിസ്ക് ഫണ്ടിന്റെ ഉദ്ഘാടന ചടങ്ങിൽ വൈദ്യുതി മന്ത്രി സണ്ണി ജോസഫ് പങ്കെടുക്കാൻ എത്തിയപ്പോഴാണ് വൈദ്യുതി മുടങ്ങിയത്. ഇതോടെ മന്ത്രിക്ക് വൈദ്യുതിയില്ലാതെയും മൈക്ക് ഇല്ലാതെയും സ്വാഗത പ്രസംഗം നടത്തേണ്ടതായി വന്നു. പിന്നീട് ജനറേറ്റർ എത്തിച്ചതിന് ശേഷമാണ് മന്ത്രിക്ക് പ്രസംഗിക്കാൻ സാധിച്ചത്.

തുടർന്ന് എംഎൽഎ ടി.ഒ മോഹനൻ കെഎസ്ഇബി ചെയർമാന് പരാതി നൽകി. ഇടതുസംഘടനാ നേതാക്കൾ ബോധപൂർവ്വം പരിപാടി അലങ്കോലപ്പെടുത്തിയതാണെന്ന് സംശയിക്കുന്നെന്നാണ് പരാതിയിൽ എംഎൽഎ ആരോപിച്ചത്. തുടർന്ന് കെഎസ്ഇബി ചെയർമാൻ സബ് എൻജിനീയറോട് വിശദീകരണം ആവശ്യപ്പെട്ടു. അറ്റകുറ്റപ്പണികൾക്ക് വേണ്ടി ലൈൻ ഓഫാക്കിയതാണെന്നും മന്ത്രിയുടെ പരിപാടി ഉള്ളതായി അറിയില്ലായിരുന്നു എന്നുമാണ് സബ് എൻജിനീയർ വ്യക്തമാക്കിയത്. എന്നാൽ ഇത് ശരിയായ വിശദീകരണമല്ലെന്ന് ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥനെ കെഎസ്ഇബി സസ്പെൻഡ് ചെയ്യുകയായിരുന്നു.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. സംസ്ഥാനത്ത് സ്വർണ്ണവില കുത്തനെ കുറഞ്ഞതോടെ ജ്വല്ലറി വ്യാപാര മേഖലയിൽ സമ്മിശ്ര പ്രതികരണം

  2. ഇടത് അനുകൂല പോലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സിപിഒ നിഷാന്ത് ചന്ദ്രനെ പിരിച്ചുവിട്ടു

  3. കട്ടിലിനടിയിൽ പത്തി വിടർത്തി മൂർഖൻ : യുവാവ് രക്ഷപെട്ടത് തലനാരിഴയ്ക്ക്

  4. ട്രെയിനിൽ യുവതിയെ ബലാത്സംഗം ചെയ്ത് കൊന്നു ; മൃതദേഹം കണ്ടെത്തിയത് സ്റ്റേഷൻ യാർഡിലെ കോച്ചിൽ

  5. ‘ഇന്ത്യയുടെ നാല് റഫാൽ വിമാനങ്ങൾ കാണാനില്ല’; ബ്രിട്ടീഷ് മാധ്യമമായ ഫ്ലൈറ്റ് ഗ്ലോബലിന്റെ റിപ്പോർട്ട് തള്ളി മുൻ വ്യോമസേനാ ഉപമേധാവി

Share on WhatsApp

Share this story

മന്ത്രി സണ്ണി ജോസഫ് പങ്കെടുത്ത പരിപാടിക്കിടെ വൈദ്യുതി മുടങ്ങിയ സംഭവത്തിൽ കെഎസ്ഇബി സബ് എൻജിനീയർക്ക് സസ്പെൻഷൻ pathanamthittamedia.com