പത്ത് വയസുകാരനെ ബലി നൽകി പിതാവ് ; കുട്ടിയെ ദേവീ വിഗ്രഹത്തിന് മുന്നിൽ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തി
അഹമ്മദാബാദ് : അഹമ്മദാബാദ് ജില്ലയിലെ വിൻഛിയ ഗ്രാമത്തിൽ പത്ത് വയസുകാരനെ ബലി നൽകി പിതാവ്. കുട്ടിയെ പിതാവ് ദേവീ വിഗ്രഹത്തിന് മുന്നിൽ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം ഇയാൾ മകന്റെ മൃതദേഹത്തിനരികിൽ കിടന്നുറങ്ങുകയും ചെയ്തു. സാനന്ദ് താലൂക്കിലെ വിഞ്ചിയ ഗ്രാമത്തിൽ ഞായറാഴ്ച രാത്രിയിലാണ് സംഭവം. പത്തു വയസ്സുകാരനായ കരൺ ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പിതാവും കർഷകത്തൊഴിലാളിയുമായ നരേഷ് പട്ടേലിനെ പോലീസ് അറസ്റ്റ് ചെയ്തു. കുടുംബ വഴക്കിനെ തുടർന്ന് നരേഷിന്റെ ഭാര്യ ഭാരതിബെൻ സ്വന്തം വീട്ടിലേക്ക് പോയ സമയത്താണ് ക്രൂരകൃത്യം. മകന്റെ പഠനാവശ്യം മുൻനിർത്തി കുട്ടിയെ പിതാവിനൊപ്പം നിർത്തിയതായിരുന്നു എന്നാണ് വിശദീകരണം.
ഞായറാഴ്ച രാത്രി അയൽവാസിയാണ് അനിഷ്ട സംഭവം ഭാരതിബെനെ ഫോണിൽ വിളിച്ചറിയിച്ചത്. രാത്രി പത്തുമണിയോടെ കുട്ടിയുടെ അമ്മ വീട്ടിൽ എത്തി. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് കിടക്കുന്ന മകനെയും അവന്റെ സമീപത്ത് രക്തം പുരണ്ട വസ്ത്രങ്ങളുമായി സ്വസ്ഥമായി ഉറങ്ങുന്ന പിതാവിനെയുമാണ് കണ്ടെതെന്നാണ് മൊഴി. കുട്ടിയുടെ കാലിൽ പിടിച്ച് വീട്ടിലെ ദേവീ പീഠത്തിന് മുന്നിൽ അടിച്ചു. തുടർന്ന് ജീവൻ പോകാഞ്ഞ് വടികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നും സമ്മതിച്ചു. ഗ്രാമത്തിലെ പരമ്പരാഗത ആചാരപ്രകാരം ദൈവത്തിനും വിശ്വാസികൾക്കും ഇടയിലെ മധ്യസ്ഥനായി പ്രവർത്തിക്കുന്ന ‘ഭുവ’ എന്ന പദവി വഹിക്കുന്ന വ്യക്തിയാണ് നരേഷ് പട്ടേൽ. തന്റെ പിതാവിന് ശേഷമാണ് തനിക്ക് ഈ പദവി ലഭിച്ചത്. തനിക്ക് ശേഷം കുടുംബത്തിൽ ആരും ഇനി ‘ഭുവ’ ആകരുത് എന്ന് കരുതിയാണ് ഏക മകനെ ദേവീ പ്രീതിക്കായി ബലി നൽകിയതെന്നും നരേഷ് ഭാര്യയോട് പറഞ്ഞതായി മൊഴിയുണ്ട്.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from India
More More from India newsMost read
-
രാംലീല മൈതാനിയിൽ പ്രതിപക്ഷം സംഘടിപ്പിച്ച റാലി വൻ പരാജയം ; രാഹുൽ ഗാന്ധി പ്രസംഗിച്ചുകൊണ്ടിരുന്നപ്പോൾ ആളുകൾ ഇറങ്ങിപ്പോയി : ആരോപണവുമായി ബിജെപി
-
ഇന്ന് എല്ലാത്തിനും ഓടിനടന്ന മനുഷ്യൻ ; കെ സി വേണുഗോപാലിനെ വാനോളം പുകഴ്ത്തി ദീപ്തി മേരി വർഗീസ്
-
ഇരിങ്ങാലക്കുട ഐ.ടി.യു ബാങ്കിലെ സാമ്പത്തിക ക്രമക്കേട് ; ഫോറൻസിക് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്
-
ചേരാനല്ലൂര്‍ വാഹനാപകടത്തിൽ 17 കാരന്റെ പിതാവായ ജഡ്ജിക്കെതിരെ പോലീസില്‍ പരാതി നല്കി മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം
-
ചങ്ങനാശ്ശേരിയിലെ കുടുംബത്തിന്റെ കൂട്ട ആത്മഹത്യയുടെ കാരണം കണ്ടെത്താൻ പോലീസ് അന്വേഷണം തുടരുന്നു





