Skip to content

ആസൂത്രണ ബോര്‍ഡിൽ വനിതാ അംഗത്തെ ഉടനടി നിയമിക്കണമെന്ന ആവശ്യത്തിലുറച്ച് മന്ത്രി ബിന്ദു കൃഷ്ണ

തിരുവനന്തപുരം: ആസൂത്രണ ബോര്‍ഡിൽ വനിതാ അംഗത്തെ ഉടനടി നിയമിക്കണമെന്ന ആവശ്യത്തിലുറച്ച് വനിതാ ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. ഈ ആവശ്യം ഉന്നയിച്ച് നൽകിയ കത്തിൽ മുഖ്യമന്ത്രിയുടെ തുടര്‍ നടപടിക്ക് കാക്കുകയാണ് മന്ത്രി. ആസൂത്രണ ബോര്‍ഡിൽ അഞ്ച് അംഗങ്ങള്‍, അഞ്ചും പുരുഷന്മാര്‍. നയരൂപീകരണത്തിലും ആസൂത്രണത്തിലും ഉന്നതമായ പങ്കുള്ള ആസൂത്രണ ബോര്‍ഡിൽ ഒരു വനിത പോലുമില്ല. അതും ലിംഗ സമത്വത്തിനും സ്ത്രീശാക്തീകരണത്തിനും മുന്‍ഗണന നൽകുന്ന സംസ്ഥാനത്ത്. ബോര്‍ഡിന്‍റെ ഘടനാ പ്രശ്നം ചൂണ്ടിക്കാട്ടി വനിതാ ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ മുഖ്യമന്ത്രിക്ക് എഴുതിയ കത്തിലെ വാചകങ്ങളാണിത്.

പുതുയുഗ കേരള നിര്‍മിതിയിലും വികസനത്തിലും സ്ത്രീകളുടെ തുല്യ പങ്കാളിത്തം ഉറപ്പാക്കേണ്ടത് കാലഘട്ടത്തിന്‍റെ അനിവാര്യതയാണ്. അതിനാൽ ആസൂത്രണ ബോര്‍ഡിൽ എത്രയും പെട്ടെന്ന് വനിതാ അംഗത്തെ നിയമിക്കണമെന്നാണ് മന്ത്രി മുഖ്യമന്ത്രിയോട് രേഖാമൂലം ആവശ്യപ്പെട്ടത്. മന്ത്രിമാരെ കൂടാതെ ജി.വിജയരാഘവൻ, ശ്രീധര്‍ രാധാകൃഷ്ണൻ, വരുണ്‍ സന്തോഷ്, ഡോ പി. പി ബാലൻ എന്നിവരെയാണ് വിദഗ്ധ അംഗങ്ങളായി ഉള്‍പ്പെടുത്തിയത്. ജെൻഡര്‍ ഡെവലപ്മെന്റ് ചുമതല വിജയരാഘവനെന്നാണ് വിവരം. പുതു തലമുറയുടെ ഉള്‍പ്പടെ സമീപനം ഉള്‍ക്കൊണ്ട് ഈ മേഖലയിൽ പദ്ധതികള്‍ ആസൂത്രണം ചെയ്യാൻ വനിതാ അംഗം വരണമെന്നാണ് മന്ത്രി ബിന്ദു കൃഷ്ണയുടെ ആവശ്യം.

സ്ത്രീ ശാക്തീകരണ സമത്വ വിഷയങ്ങള്‍ സര്‍ക്കാര്‍ പ്രധാനമായി കാണുന്നതിനാൽ ആവശ്യം മുഖ്യമന്ത്രി പരിഗണിക്കുമെന്ന പ്രതീക്ഷയിലാണ് മന്ത്രിയെന്നാണ് വിവരം. മഹിളാ കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷ കൂടിയായ ബിന്ദു കൃഷ്ണ ബോര്‍ഡ് കോര്‍പറേഷൻ പുനസംഘടനയിൽ അര്‍ഹമായ പങ്കാളിത്തം വനിതകള്‍ക്ക് നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. വനിതാ കമ്മീഷൻ അധ്യക്ഷ പദത്തിൽ ആരെന്നതിൽ കോണ്‍ഗ്രസിൽ ഭിന്നാഭിപ്രായമുണ്ട്. ഇതിനിടയിലാണ് എല്ലാ ബോര്‍ഡിലും കോര്‍പറേഷനിലും മതിയായ വനിതാ പ്രാതിനിധ്യം വേണമെന്നാവശ്യം.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. ശ്രീകാര്യത്ത് 17കാരന്‍ അഭിരാം കൊല്ലപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി പിതാവ് മധു

  2. കൊല്ലാൻ പദ്ധതിയിട്ടത് പെൺകുട്ടിയുടെ ആദ്യ കാമുകനെ ; ഇരയായത് അഭിറാം ; വായിൽ തുണി തിരുകി മർദിച്ച് കൊലപ്പെടുത്തിയെന്നും മൊഴി

  3. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അമ്മയുടെ സമ്മതത്തോടെ തുടര്‍ച്ചയായി പീഡിപ്പിച്ചു : വടശ്ശേരിക്കര സ്വദേശി അറസ്റ്റില്‍

  4. വലിയ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക് ; ഡ്രൈവറില്ലാതെ 6 കിലോമീറ്റർ ഓടിയ ട്രെയിൻ കോച്ചുകൾ പാളം തെറ്റി

  5. പതിനാലുകാരിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച കേസ് : റാന്നി സ്വദേശിക്ക് ജീവപര്യന്തം കഠിനതടവും 1.75 ലക്ഷം രൂപ പിഴയും ശിക്ഷ

Share on WhatsApp

Share this story

ആസൂത്രണ ബോര്‍ഡിൽ വനിതാ അംഗത്തെ ഉടനടി നിയമിക്കണമെന്ന ആവശ്യത്തിലുറച്ച് മന്ത്രി ബിന്ദു കൃഷ്ണ pathanamthittamedia.com