Skip to content

ഇറാന്റെ നയത്തിൽ മാറ്റമില്ല ; ആക്രമണങ്ങൾ തുടർന്നാൽ യുദ്ധം ഇതിലും വലിയ രീതിയിൽ വ്യാപിക്കും ; മുന്നറിയിപ്പുമായി മുജ്തബ ഖമനയി

ടെഹ്റാൻ : ഇടക്കാല തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾ നേടിയ ഭൂരിപക്ഷം അമേരിക്കയുടെ ഇറാൻ നയത്തിൽ യാതൊരു മാറ്റവുമുണ്ടാക്കില്ലെന്ന് ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖമനയി. സമൂഹമാധ്യമമായ എക്‌സിലെ സ്വന്തം ഹാൻഡിൽ വഴിയാണ് പ്രതികരണം. യുദ്ധം ആരംഭിച്ച ശേഷം ഇതുവരെ പൊതുമധ്യത്തിൽ മുജ്തബ ഖമനയി പ്രത്യക്ഷപ്പെട്ടിട്ടില്ല. അമേരിക്ക വീണ്ടും ഇറാനെതിരെ സൈനിക ആക്രമണങ്ങൾ തുടരുകയാണെങ്കിൽ പശ്ചിമേഷ്യയിലെ യുദ്ധം ഇതിലും വലിയ രീതിയിൽ വ്യാപിക്കുമെന്ന് ഖമനയി മുന്നറിയിപ്പ് നൽകി. ഇനിയും അധിനിവേശങ്ങൾ ആവർത്തിക്കുകയാണെങ്കിൽ, പ്രതികരണത്തിന്റെ വ്യാപ്തി വളരെ വലുതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പശ്ചിമേഷ്യയിലെ യുഎസ് സൈനിക താവളങ്ങൾക്ക് ഗൾഫ് മേഖല ഇനി ഒരു തരത്തിലും സുരക്ഷിത താവളം ആയിരിക്കില്ലെന്ന് അദ്ദേഹം ഓർമിപ്പിച്ചു. മേഖലയിലെ മറ്റ് രാജ്യങ്ങൾ ഇനിമേൽ അമേരിക്കൻ താവളങ്ങൾക്ക് പ്രതിരോധ കവചമൊരുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – ptamedianews@gmail.com
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – sales@eastindiabroadcasting.com
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033, e mail – inchathanam@gmail.com

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. അമേരിക്കൻ തിരഞ്ഞെടുപ്പിൽ മലയാളി തിളക്കം ; കാഞ്ഞിരപ്പള്ളി സ്വദേശി മാർട്ടിൻ ജോണിന് വിജയം

  2. കരാറുകാർക്കുവേണ്ടി കടാശ്വാസ പദ്ധതി നടപ്പാക്കണം : കേരളാ ഗവ.കോൺട്രാക്ടേഴ്സ് ഏകോപന സമിതി

  3. ആധാർ അധിഷ്ഠിത പണമിടപാട് അവസാനിപ്പിക്കുന്നു ; പകരം വോട്ടർ ഐഡിയും ബയോമെട്രിക്‌സും

  4. അമേരിക്കയ്ക്ക് കടുത്ത മുന്നറിയിപ്പുമായി ഇറാൻ ; ആക്രമണത്തിന് തുനിഞ്ഞാൽ യുദ്ധം ശക്തിപ്പെടുമെന്ന് മൊജ്‌തബ ഖമനെയി

  5. അമേരിക്കൻ തെരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിനേറ്റ തിരിച്ചടിയെ പരിഹസിച്ച് യൂട്യൂബർ ധ്രുവ് റാഠി

Share on WhatsApp

Share this story

ഇറാന്റെ നയത്തിൽ മാറ്റമില്ല ; ആക്രമണങ്ങൾ തുടർന്നാൽ യുദ്ധം ഇതിലും വലിയ രീതിയിൽ വ്യാപിക്കും ; മുന്നറിയിപ്പുമായി മുജ്തബ ഖമനയി pathanamthittamedia.com