Skip to content

യുഎസ് ഇടക്കാല തിരഞ്ഞെടുപ്പ് : ഡെമോക്രാറ്റിക് പാർട്ടിക്ക് ചരിത്രവിജയം ; ട്രംപിന് കനത്ത തിരിച്ചടി

വാഷിങ്ടൻ : യുഎസിലെങ്ങും ഡെമോക്രാറ്റിക് പാർട്ടിയുടെ നീലത്തരംഗം ആഞ്ഞുവീശിയപ്പോൾ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് കനത്ത തിരിച്ചടി. ജനപ്രതിനിധിസഭയിലും സെനറ്റിലും ഭൂരിപക്ഷം തിരിച്ചുപിടിച്ച ഡെമോക്രാറ്റുകൾക്കു മുന്നിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് അടിപതറി. റിപ്പബ്ലിക്കൻ കോട്ടകളിൽ പോലും ഡെമോക്രാറ്റുകൾക്ക് അട്ടിമറി വിജയം. ഗവർണർ തിരഞ്ഞെടുപ്പിലും ഡെമോക്രാറ്റുകൾ മുന്നിലെത്തി. യുഎസ് ചരിത്രത്തിലെ ആദ്യ മുസ്‌ലിം സെനറ്റർ ഉൾപ്പെടെ ഒട്ടേറെ റെക്കോർഡുകളും പിറന്ന ഇടക്കാല തിരഞ്ഞെടുപ്പ് ഫലത്തിൽ ഇന്ത്യയ്ക്കും അഭിമാനിക്കാനേറെ. ഇന്ത്യൻ വംശജരായ ഡെമോക്രാറ്റിക് പാർട്ടി നേതാക്കൾ അമി ബേറ, റോ ഖന്ന, സുഹാസ് സുബ്രഹ്മണ്യം, പ്രമീള ജയപാൽ, പിയ ഡാൻഡിയ തുടങ്ങിയവർ ജനപ്രതിനിധിസഭയിലേക്കു വിജയിച്ചു. മേരിലാൻഡ് ലഫ്റ്റനന്റ് ഗവർണറായി അരുണ മില്ലർ തുടരും. യുഎസ് കോൺഗ്രസിൽ ജനപ്രതിനിധി സഭയിലെ 435 സീറ്റിലും 100 അംഗ സെനറ്റിലെ 35 സീറ്റിലുമായിരുന്നു തിര‍ഞ്ഞെടുപ്പ്. ജനപ്രതിനിധി സഭയിൽ പുതുതായി 27 സീറ്റുകൾ ഡെമോക്രാറ്റുകൾ സ്വന്തമാക്കി. ഇതുവരെയുള്ള ഫലമനുസരിച്ച് 435 സീറ്റിൽ 237 എണ്ണം ഡെമോക്രാറ്റുകൾ പിടിച്ചു. സെനറ്റിലെ 100 സീറ്റിൽ ഇപ്പോൾ 54 എണ്ണം ഡെമോക്രാറ്റിക് പാർട്ടിക്കാണ്. പുതുതായി 7 സീറ്റ് പിടിച്ചു. 36 സംസ്ഥാനങ്ങളിലെ ഗവർണർ തിരഞ്ഞെടുപ്പുകളിൽ 17 ഇടത്ത് ഡെമോക്രാറ്റിക് സ്ഥാനാർഥി ജയിച്ചു. 12 ഇടത്ത് റിപ്പബ്ലിക്കൻ വിജയം. 5 സംസ്ഥാനങ്ങളിലാണു ഡെമോക്രാറ്റിക് പാർട്ടി ഗവർണർ പദവി തിരിച്ചുപിടിച്ചത്.

തിരഞ്ഞെടുപ്പു നടക്കാത്തയിടങ്ങളും കൂടി ചേർന്നാൽ ആകെ 28 സംസ്ഥാനങ്ങളിലാണ് ഇപ്പോൾ ഡെമോക്രാറ്റിക് ഗവർണർമാരുള്ളത്. റിപ്പബ്ലിക്കൻ ഗവർണർമാർ 20. തിരഞ്ഞെടുപ്പുഫലം പ്രതികൂലമാകുമ്പോഴെല്ലാം ചോദ്യം ചെയ്യുന്ന പതിവുതെറ്റിച്ച് ട്രംപ് ഇത്തവണ പ രാജയം സമ്മതിച്ചു, ഡെമോക്രാറ്റിക് പാർട്ടിയെ അഭിനന്ദിച്ചു. ഇറാനുമായുള്ള സംഘർഷം റിപ്പബ്ലിക്കൻ പാർട്ടിക്ക് തിരിച്ചടിയായെന്നു പറഞ്ഞെങ്കിലും യുദ്ധത്തിൽനിന്നു പിന്നോട്ടില്ലെന്നും വ്യക്തമാക്കി. 2025 ജനുവരിയിൽ ട്രംപ് രണ്ടാം തവണ പ്രസിഡന്റായി അധികാരമേറ്റപ്പോൾ ജനപ്രതിനിധിസഭയും സെനറ്റും റിപ്പബ്ലിക്കൻ പാർട്ടിയുടെ കയ്യിലായിരുന്നു. വരുന്ന ജനുവരിയിൽ പുതിയ കോൺഗ്രസ് അധികാരമേൽക്കുമ്പോൾ ചിത്രം അടിമുടി മാറും.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. അമേരിക്കൻ തിരഞ്ഞെടുപ്പിൽ മലയാളി തിളക്കം ; കാഞ്ഞിരപ്പള്ളി സ്വദേശി മാർട്ടിൻ ജോണിന് വിജയം

  2. കരാറുകാർക്കുവേണ്ടി കടാശ്വാസ പദ്ധതി നടപ്പാക്കണം : കേരളാ ഗവ.കോൺട്രാക്ടേഴ്സ് ഏകോപന സമിതി

  3. ആധാർ അധിഷ്ഠിത പണമിടപാട് അവസാനിപ്പിക്കുന്നു ; പകരം വോട്ടർ ഐഡിയും ബയോമെട്രിക്‌സും

  4. അമേരിക്കയ്ക്ക് കടുത്ത മുന്നറിയിപ്പുമായി ഇറാൻ ; ആക്രമണത്തിന് തുനിഞ്ഞാൽ യുദ്ധം ശക്തിപ്പെടുമെന്ന് മൊജ്‌തബ ഖമനെയി

  5. അമേരിക്കൻ തെരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിനേറ്റ തിരിച്ചടിയെ പരിഹസിച്ച് യൂട്യൂബർ ധ്രുവ് റാഠി

Share on WhatsApp

Share this story

യുഎസ് ഇടക്കാല തിരഞ്ഞെടുപ്പ് : ഡെമോക്രാറ്റിക് പാർട്ടിക്ക് ചരിത്രവിജയം ; ട്രംപിന് കനത്ത തിരിച്ചടി pathanamthittamedia.com