Skip to content

കൊല്ലം – ചെങ്കോട്ട റെയിൽപാതയിൽ ട്രെയിൻ തട്ടി കടുവ ചത്തു

കൊല്ലം : ട്രെയിൻ തട്ടി കടുവ ചത്തു. കൊല്ലം- ചെങ്കോട്ട റെയിൽപാതയിലാണ് കടുവയുടെ ജഡം കണ്ടത്. ഇന്ന് പുലർച്ചെ രണ്ടോടെയായിരുന്നു അപകടം. തമിഴ്‌നാട് അതിർത്തിയോട് ചേർന്നുള്ള ഭഗവതിപുരം റെയിൽവേ സ്റ്റേഷന് സമീപമാണ് പാളത്തിൽ കടന്നുവ ചത്ത് കിടക്കുന്നത് കണ്ടത്. തൂത്തുക്കുടിയിൽ നിന്നും പാലക്കാട്ടേക്ക് പോവുകയായിരുന്ന പാലരുവി എക്സ്പ്രസ്സ് ട്രെയിനാണ് കടുവയെ ഇടിച്ചത്. സംഭവത്തെത്തുടർന്ന് ​ഗതാ​ഗതം തടസപ്പെട്ടു. ട്രെയിനിലെ ജീവനക്കാർ തന്നെയാണ് വിവരം തമിഴ്നാട് വനംവകുപ്പിനെ അറിയിച്ചത്. തുടർന്ന് ട്രെയിൻ പിടിച്ചിട്ടു. വനം വകുപ്പ് ഉദ്യോഹസ്ഥർ സ്ഥലത്തെത്തി കടുവയുടെ ജഡം മാറ്റിയ ശേഷമാണ് ട്രെയിൻ യാത്ര തുടർന്നത്. അരമണിക്കൂറോളം സർവീസ് തടസപ്പെട്ടു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. ശ്രീകാര്യത്ത് 17കാരന്‍ അഭിരാം കൊല്ലപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി പിതാവ് മധു

  2. റവന്യൂ ഉദ്യോഗസ്ഥരെ നായ്ക്കളെ തുറന്നുവിട്ട് ഓടിച്ചു ; ഒടുവിൽ പട്ടിപിടിത്തക്കാരുമായെത്തി 6.5 സെന്റ് സ്ഥലമേറ്റെടുത്തു

  3. പ്രതിപക്ഷത്തിന്റെ ഡല്‍ഹി സമരത്തിനെതിരായ വ്യാപാരികളുടെ ഹർജി പരിഗണിക്കവെ ക്ഷുഭിതനായി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

  4. ശ്രീകാര്യത്തെ അഭിറാമിൻ്റെ കൊലപാതകത്തിൽ ക്രൂരത വെളിപ്പെടുത്തി പോലീസ്

  5. യുഎസ് ഇടക്കാല തിരഞ്ഞെടുപ്പ് : ഫലം ഇന്നറിയാം

Share on WhatsApp

Share this story

കൊല്ലം – ചെങ്കോട്ട റെയിൽപാതയിൽ ട്രെയിൻ തട്ടി കടുവ ചത്തു pathanamthittamedia.com