പ്രശ്‌നങ്ങള്‍ വി ഡി സതീശനും സണ്ണി ജോസഫുമൊക്കെ ചേര്‍ന്ന് പരിഹരിക്കും ; എന്റെ ശ്രദ്ധ മുഴുവന്‍ വോട്ട് ചോരിക്കെതിരായ പോരാട്ടങ്ങളില്‍ : കെ സി വേണുഗോപാല്‍
തിരുവനന്തപുരം: യുഡിഎഫില്‍ അഭിപ്രായ ഭിന്നതകള്‍ രൂക്ഷമാകുന്നു എന്ന വാര്‍ത്തകള്‍ തള്ളി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. വൈദ്യുതി വകുപ്പുമായി ബന്ധപ്പെട്ട് ഉള്‍പ്പെടെ ഉയര്‍ന്ന് വന്ന വിഷയങ്ങള്‍ മുഖ്യമന്ത്രി വി ഡി സതീശനും മന്ത്രി സണ്ണി ജോസഫും കെഎസ്ഇബിയുമൊക്കെ ചേര്‍ന്ന് വളരെ വേഗത്തില്‍ പരിഹരിക്കുമെന്നും അത് വരും ദിവസങ്ങളില്‍ കാണാമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. ചായക്കോപ്പയിലെ കൊടുങ്കാറ്റാണ് ഇതെല്ലാം. എല്ലാ പാര്‍ട്ടികളിലും ചെറിയ അഭിപ്രായ ഭിന്നതകള്‍ കാണും. അതെല്ലാം ഉടന്‍ പരിഹരിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. അടൂര്‍ പ്രകാശ് ഉയര്‍ത്തിയ വിമര്‍ശനങ്ങളില്‍ താന്‍ പ്രതികരിക്കാനില്ലെന്നും അതേക്കുറിച്ച് അറിയാന്‍ അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നുമാണ് കെ സി വേണുഗോപാലിന്റെ പ്രതികരണം. അടൂര്‍ പ്രകാശ് നടത്തിയ പരസ്യപ്രതികരണങ്ങളെക്കുറിച്ച് പ്രതികരിക്കുന്നതും പരസ്യ പ്രതികരണമാകും. താനൊരു അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനാണ്. എവിടെ എന്ത് പറയണമെന്ന് പാര്‍ട്ടി തന്നെ പഠിപ്പിച്ചിട്ടുണ്ടെന്നും അത് അനുസരിച്ച് മാത്രമേ പ്രതികരിക്കൂ എന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനമാണ് കെ സി വേണുഗോപാല്‍ ഉന്നയിച്ചത്. രാജ്യത്ത് വോട്ടുചോരിക്കെതിരെ ഇത്ര വലിയ പോരാട്ടം നടക്കുമ്പോള്‍ യുഡിഎഫിലെ ചെറിയെ തര്‍ക്കങ്ങളിലാണ് മാധ്യമങ്ങളുടെ ശ്രദ്ധ. രാജ്യത്തിന്റെ അവസ്ഥയെക്കുറിച്ച് ആദ്യം വേവലാതിപ്പെടൂ എന്നും തന്റെ ഉത്തരവാദിത്തങ്ങളും ശ്രദ്ധയുമെല്ലാം ഗ്യാനേഷ് കുമാറിനെതിരായ പോരാട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Kerala
More More from Kerala newsMost read
-
ഭരണം മാറിയപ്പോള്‍ ആര്‍.എസ്.പിയിലൂടെ യു.ഡി.എഫില്‍ നുഴഞ്ഞുകയറി : പണപ്പിരിവ്, ജോലി വാഗ്ദാനം, സാമ്പത്തിക തട്ടിപ്പ് : മലയാലപ്പുഴ യു.ഡി.എഫില്‍ പ്രതിഷേധം ശക്തം
-
മുഖ്യമന്ത്രിക്കെതിരെ വീണ്ടും നിലപാട് കടുപ്പിച്ച് അടൂർ പ്രകാശ് : യു.ഡി.എഫിൽ ഭിന്നത രൂക്ഷമാകുന്നു
-
ഇടുക്കിയിൽ ഏലത്തോട്ടത്തിൽ സ്ത്രീയുടെ മൃതദേഹം
-
ട്രെയിനിൽ ലൈംഗികാതിക്രമം , ചോദ്യം ചെയ്ത യുവതിയെ സ്റ്റേഷനിൽ അടിച്ചു വീഴ്ത്തി ; യുവാവ് പിടിയിൽ
-
’ഇന്ത്യ സന്ദർശനത്തിനിടെ സൗന്ദര്യമുള്ള സ്ത്രീകളെ ഒളികണ്ണിട്ട് നോക്കി’; ബിൽ ക്ലിന്റണിന്റെ പെരുമാറ്റത്തിനെതിരെ വിമർശനവുമായി സോണിയാ ഗാന്ധി





