Skip to content

പേർഷ്യൻ ഉൾക്കടലിൽ എണ്ണ ടാങ്കറിനുനേരെ ആക്രമണം ; ഇന്ത്യൻ പൗരൻ ഉൾപ്പെടെ 4 നാവികർക്ക് പരുക്ക്

ന്യൂഡൽഹി : പേർഷ്യൻ ഉൾക്കടലിൽ ലൈബീരിയയുടെ പതാക വഹിക്കുന്ന എണ്ണ ടാങ്കർ ചൊവ്വാഴ്ച രാവിലെ ആക്രമണത്തിനു ഇരയായി. ആറ് ഇന്ത്യക്കാർ ഉൾപ്പെടെ 22 നാവികരാണ് കപ്പലിൽ ഉണ്ടായിരുന്നത്. മിസൈൽ ആക്രമണത്തിൽ ഇന്ത്യൻ പൗരൻ ഉൾപ്പെടെ നാല് പേർക്ക് പരുക്കേറ്റു. ദുബായിലേക്ക് പോകുകയായിരുന്ന എംടി ഫുജൈറ എനർജി എന്ന കപ്പലാണ് അപകടത്തിൽപെട്ടത്. പരുക്കേറ്റ ഇന്ത്യൻ പൗരൻ ഉൾപ്പെടെയുള്ള നാവികരെ ആശുപത്രിയിലേക്ക് കൊണ്ടുപോയെന്ന് കേന്ദ്ര തുറമുഖ, ഷിപ്പിങ്, ജലഗതാഗത മന്ത്രി സർബാനന്ദ സോനോവാൾ അറിയിച്ചു. കപ്പലിൽ ശേഷിക്കുന്ന 5 ഇന്ത്യൻ നാവികർ ഉൾപ്പെടെയുള്ള 18 പേർ സുരക്ഷിതരാണ്. പശ്ചിമേഷ്യയിലെ സംഘർഷം തുടരുമ്പോൾ ഇതുവഴി കടന്നുപോകുന്ന ചരക്കുകപ്പലുകൾ ആക്രമിക്കപ്പെടുന്നത് വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്.

ധാരാളം ഇന്ത്യൻ പൗരൻമാർ ഈ കപ്പലുകളിൽ ജോലി ചെയ്യുന്നുണ്ട്. 23 ഇന്ത്യൻ പൗരൻമാർക്കാണ് പശ്ചിമേഷ്യയിലെ നിലവിലുള്ള സംഘർഷത്തിൽ ജീവൻ നഷ്ടമായത്. റഷ്യ–യുക്രെയ്ൻ സംഘർഷത്തിലും ഒട്ടേറെ ചരക്കുകപ്പലുകൾ ആക്രമിക്കപ്പെട്ടിട്ടുണ്ട്. കരിങ്കടലിൽ മാത്രം 5 ഇന്ത്യൻ നാവികർക്ക് ജീവൻ നഷ്ടമായി. രണ്ട് പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. ഭരണം മാറിയപ്പോള്‍ ആര്‍.എസ്.പിയിലൂടെ യു.ഡി.എഫില്‍ നുഴഞ്ഞുകയറി : പണപ്പിരിവ്, ജോലി വാഗ്ദാനം, സാമ്പത്തിക തട്ടിപ്പ് : മലയാലപ്പുഴ യു.ഡി.എഫില്‍ പ്രതിഷേധം ശക്തം

  2. മുഖ്യമന്ത്രിക്കെതിരെ വീണ്ടും നിലപാട് കടുപ്പിച്ച് അടൂർ പ്രകാശ് : യു.ഡി.എഫിൽ ഭിന്നത രൂക്ഷമാകുന്നു

  3. ഇടുക്കിയിൽ ഏലത്തോട്ടത്തിൽ സ്ത്രീയുടെ മൃതദേഹം

  4. ട്രെയിനിൽ ലൈം​ഗികാതിക്രമം , ചോദ്യം ചെയ്ത യുവതിയെ സ്റ്റേഷനിൽ അടിച്ചു വീഴ്ത്തി ; യുവാവ് പിടിയിൽ

  5. ​’ഇന്ത്യ സന്ദർശനത്തിനിടെ സൗന്ദര്യമുള്ള സ്ത്രീകളെ ഒളികണ്ണിട്ട് നോക്കി’; ബിൽ ക്ലിന്റണിന്റെ പെരുമാറ്റത്തിനെതിരെ വിമർശനവുമായി സോണിയാ ഗാന്ധി

Share on WhatsApp

Share this story

പേർഷ്യൻ ഉൾക്കടലിൽ എണ്ണ ടാങ്കറിനുനേരെ ആക്രമണം ; ഇന്ത്യൻ പൗരൻ ഉൾപ്പെടെ 4 നാവികർക്ക് പരുക്ക് pathanamthittamedia.com