Skip to content

ആലുവയിൽ ലോറിയിടിച്ച് 11 വയസുകാരന് ദാരുണാന്ത്യം

കൊച്ചി: ആലുവ മുപ്പത്തടത്ത് 11 വയസുകാരൻ ലോറിയിടിച്ചു മരിച്ചു. പാനായിക്കുളം സ്വദേശി അമാനുള്ള ഹാരിസ് എന്ന ആറാം ക്ലാസ് വിദ്യാർഥിയാണ് മരിച്ചത്. ട്യൂഷൻ കഴിഞ്ഞ് സൈക്കിളിൽ വീട്ടിലേക്ക് മടങ്ങവെയാണ് ദാരുണമായ അപകടം. ഇന്ന് രാവിലെ മുപ്പത്തടത്തം ഓഞ്ഞത്തോട് പാലത്തിന് സമീപമാണ് അപകടം നടന്നത്. സൈക്കിളില്‍ സഞ്ചരിക്കുകയായിരുന്ന അമാനുള്ളയെ ലോറി പിറകില്‍ നിന്ന് വന്ന് ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്നാണ് ദൃസാക്ഷികൾ പറയുന്നത്. എന്നാല്‍ ലോറി ഇടിച്ചിട്ടില്ലെന്നും കുട്ടിയുടെ സൈക്കിൾ നിയന്ത്രണം വിട്ട് മറിഞ്ഞതാണെന്നുമാണ് ലോറി ഡ്രൈവറുടെ വാദം. ലോറി ഡ്രൈവര്‍ പ്രിജു എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ലോറിയും പോലീസ് പിടിച്ചെടുത്തു. വീഴ്ചയില്‍ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പാനായിക്കുളം വലിയപറമ്പില്‍ റഫീഖിന്റെ മകനായ അമാനുള്ള ഹാരിസ് ആലുവ സെന്റ് ഫ്രാന്‍സിസ് സ്‌കൂളിലെ വിദ്യാര്‍ഥിയാണ്.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – ptamedianews@gmail.com
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  85471 98263/  mail – eastindiabroadcasting@gmail.com

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. മുപ്പതോളം വീടുകളിൽ നിന്നായി മോഷ്ടിച്ചത് 100 പവനിലധികം സ്വർണവും ലക്ഷക്കണക്കിന് രൂപയും ; പ്രതി പിടിയിൽ

  2. മുട്ട വില കുതിക്കുന്നു ; ഒരാഴ്ചയ്ക്കിടെ കൂടിയത് രണ്ട് രൂപയോളം

  3. യൂട്യൂബർ ഷാജൻ സ്‌കറിയയെ കണ്ടതുമായി ബന്ധപ്പെട്ട വിമർശനങ്ങൾക്ക് മറുപടിയുമായി മുസ്‌ലിം ലീഗ് നേതാവ് എം.കെ മുനീർ

  4. പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ വാടക വീട് മാറുന്നു

  5. മഞ്ഞക്കടമ്പിലെ പാറമട വിവാദത്തില്‍ നിയമവിരുദ്ധ നീക്കങ്ങള്‍ അന്വേഷിക്കണം : വിജില്‍ ഇന്ത്യ മൂവ്മെന്‍റ്

Share on WhatsApp

Share this story

ആലുവയിൽ ലോറിയിടിച്ച് 11 വയസുകാരന് ദാരുണാന്ത്യം pathanamthittamedia.com