Skip to content

ആട്ടിൻകുന്ന് പള്ളി സംഘർഷം : റബർ മരങ്ങൾ നശിപ്പിച്ചത് കേരളത്തിന് അപമാനകരമെന്ന് ഓർത്തഡോക്സ് സഭ

തിരുവനന്തപുരം : ആട്ടിൻകുന്ന് പള്ളിയിലെ സംഘർഷവുമായി ബന്ധപ്പെട്ട് റബർ മരങ്ങൾ നശിപ്പിച്ച സംഭവം കേരളത്തിന് അപമാനകരമാണെന്ന് മലങ്കര ഓർത്തഡോക്സ് സഭ. കോടതി വിധിപ്രകാരം പള്ളിയിൽ അധികാരം ഓർത്തഡോക്സ് സഭയ്ക്കാണ്. എന്നിരിക്കെ ബോധപൂർവ്വം സംഘർഷം സൃഷ്ടിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് സംശയിക്കുന്നതായി സഭ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ ഡോ. യൂഹന്നാൻ മാർ ദിയസ്കോറസ് മെത്രാപ്പോലീത്ത വ്യക്തമാക്കി. സമാധാനത്തിന്‍റെ ദൂതുമായി നിൽക്കേണ്ട വൈദികർ തന്നെ സഹോദരങ്ങളെ കല്ലുകൊണ്ട് എറിയുന്നത് ക്രൈസ്തവ മൂല്യങ്ങൾക്ക് നിരക്കുന്നതല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പാത്രിയാർക്കീസ് ബാവയുടെ കേരള സന്ദർശന വേളയിൽ ആഹ്വാനം ചെയ്ത സമാധാനം ഇതാണോ എന്നും വാർത്താക്കുറിപ്പിലൂടെ മെത്രാപ്പോലീത്ത ചോദിച്ചു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. സംസ്ഥാനത്ത് സ്വർണ്ണവില കുത്തനെ കുറഞ്ഞതോടെ ജ്വല്ലറി വ്യാപാര മേഖലയിൽ സമ്മിശ്ര പ്രതികരണം

  2. ഇടത് അനുകൂല പോലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സിപിഒ നിഷാന്ത് ചന്ദ്രനെ പിരിച്ചുവിട്ടു

  3. കട്ടിലിനടിയിൽ പത്തി വിടർത്തി മൂർഖൻ : യുവാവ് രക്ഷപെട്ടത് തലനാരിഴയ്ക്ക്

  4. ട്രെയിനിൽ യുവതിയെ ബലാത്സംഗം ചെയ്ത് കൊന്നു ; മൃതദേഹം കണ്ടെത്തിയത് സ്റ്റേഷൻ യാർഡിലെ കോച്ചിൽ

  5. ‘ഇന്ത്യയുടെ നാല് റഫാൽ വിമാനങ്ങൾ കാണാനില്ല’; ബ്രിട്ടീഷ് മാധ്യമമായ ഫ്ലൈറ്റ് ഗ്ലോബലിന്റെ റിപ്പോർട്ട് തള്ളി മുൻ വ്യോമസേനാ ഉപമേധാവി

Share on WhatsApp

Share this story

ആട്ടിൻകുന്ന് പള്ളി സംഘർഷം : റബർ മരങ്ങൾ നശിപ്പിച്ചത് കേരളത്തിന് അപമാനകരമെന്ന് ഓർത്തഡോക്സ് സഭ pathanamthittamedia.com