Skip to content

പത്തനംതിട്ടയിൽ ഭീമൻ നിശാശലഭം : അറ്റ്ലസ് മോത്തിന്റെ സാന്നിധ്യം ജില്ലയില്‍ അപൂര്‍വ്വം

പത്തനംതിട്ട : ലോകത്തിലെ ഏറ്റവും വലിയ നിശാശലഭങ്ങളിൽ ഒന്നായ അറ്റ് ലസ് മോത്തിനെ പത്തനംതിട്ടയിൽ കണ്ടെത്തി. കടമ്മനിട്ട അന്ത്യാളംകാവ് വെള്ളാട്ടേത് ജിഷ ജോണിന്റെ  വീട്ടിലാണ് ശലഭമെത്തിയത്. ഭീമാകാരമായ ശരീരവും വർണ വൈവിധ്യമാർന്ന ചിറകുകളുമുള്ള ഈ ശലഭത്തിന്റെ ചിത്രം പ്രകൃതി നിരീക്ഷകർക്കിടയിൽ ശ്രദ്ധ നേടുകയാണ്. തവിട്ട്, ഓറഞ്ച് നിറങ്ങൾ കലർന്ന വലിയ ചിറകുകളാണ് അറ്റ് ലസ് മോത്തിന്റെ  പ്രധാന ആകർഷണം. ചിറകുകളുടെ അറ്റത്ത് പാമ്പിന്റെ  തലയോട് സാമ്യമുള്ള രൂപങ്ങളും കാണാം. ശത്രുക്കളെ ഭയപ്പെടുത്താനും പ്രതിരോധിക്കാനും സഹായിക്കുന്ന സവിശേഷമായ ചിറകുകളുടെ രൂപഘടനയാണ് ഇതിന്റെ  മറ്റൊരു പ്രത്യേകത. ചിറകുകൾ പൂർണമായി വിടർത്തുമ്പോൾ ഏകദേശം 240 മില്ലിമീറ്റർ വരെ വീതിയുണ്ടാകും.

കറുപ്പ്, തവിട്ട്, പർപ്പിൾ തുടങ്ങിയ നിറഭേദങ്ങളിലും ഇവയെ കണ്ടുവരുന്നു. നിബിഡവനങ്ങളിലെ ഈർപ്പമുള്ള പ്രദേശങ്ങളാണ് ഇവയുടെ പ്രധാന ആവാസകേന്ദ്രങ്ങൾ. മുതിർന്ന അറ്റ് ലസ് മോത്തിന് ഏകദേശം രണ്ടാഴ്ച മാത്രമാണ് ആയുസ്സുള്ളത്. ഈ ഘട്ടത്തിൽ ഭക്ഷണം കഴിക്കാത ലാർവാവസ്ഥയിൽ സംഭരിച്ച ഊർജ്ജം ഉപയോഗിച്ചാണ് ഇവ ജീവിക്കുന്നത്. ഭീമാകാരമായ ചിറകുകളും അസാധാരണമായ രൂപഭംഗിയും അറ്റ് ലസ് മോത്തിനെ പ്രകൃതിയിലെ കൗതുകകരമായ ജീവികളിലൊന്നാക്കി മാറ്റുന്നു. പത്തനംതിട്ടയിൽ ഈ അപൂർവ നിശാശലഭത്തെ കണ്ടെത്തിയത് പ്രകൃതി സ്നേഹികൾക്കും ശലഭനിരീക്ഷകർക്കും കൗതുകമായിരിക്കുകയാണ്.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

More from Pathanamthitta

More More from Pathanamthitta news

Most read

  1. ഇടത് അനുകൂല പോലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സിപിഒ നിഷാന്ത് ചന്ദ്രനെ പിരിച്ചുവിട്ടു

  2. സംസ്ഥാനത്ത് സ്വർണ്ണവില കുത്തനെ കുറഞ്ഞതോടെ ജ്വല്ലറി വ്യാപാര മേഖലയിൽ സമ്മിശ്ര പ്രതികരണം

  3. അരിവില നിയന്ത്രിക്കാൻ സ്ഥിരം പദ്ധതി ; എല്ലാ റേഷൻ കാർഡുകൾക്കും 15 കിലോ വരെ ധാന്യം

  4. ഡ്യൂട്ടിയില്ലാതെ മുഖ്യമന്ത്രിയുടെ മുറിയില്‍ പ്രവേശിച്ചതിന് ജീവനക്കാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

  5. പത്മജക്ക് പിന്നാലെ ബിജെപി വിട്ട് പദ്മിനിയും ; ബിജെപിയിലേക്ക് പോയത് എടുത്ത് ചാട്ടമായിപ്പോയെന്ന് പദ്മിനി

Share on WhatsApp

Share this story

പത്തനംതിട്ടയിൽ ഭീമൻ നിശാശലഭം : അറ്റ്ലസ് മോത്തിന്റെ സാന്നിധ്യം ജില്ലയില്‍ അപൂര്‍വ്വം pathanamthittamedia.com