അഞ്ച് വർഷമായി സൈബർ ആക്രമണവും അപവാദപ്രചാരണവും ; കവിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഹണി ഭാസ്കരൻ
തിരുവനന്തപുരം : കവി ജിതേഷ് പുരുഷോത്തമനെതിരെ ഗുരുതര ആരോപണങ്ങളുമായി എഴുത്തുകാരി ഹണി ഭാസ്കരൻ. കഴിഞ്ഞ അഞ്ച് വർഷമായി തനിക്കെതിരെ അപവാദപ്രചാരണങ്ങളും സൈബർ ആക്രമണങ്ങളും നടത്തുകയാണെന്ന് ആരോപിച്ച് ഹണി സമൂഹമാധ്യമങ്ങളിൽ കുറിപ്പ് പങ്കുവെച്ചു. സഖാവെന്ന് സ്വയം വിശേഷിപ്പിച്ച് പോസ്റ്ററുകൾ പ്രചരിപ്പിക്കുന്ന വ്യക്തിയാണ് ജിതേഷെന്നും അവർ കുറിച്ചു. ജിതേഷിൽനിന്ന് പണം തട്ടിയെന്ന ആരോപണം തെളിയിക്കണമെന്നും ഹണി ആവശ്യപ്പെട്ടു. കാനഡയിൽ ബിരുദാനന്തര ബിരുദ പഠനത്തിന് അവസരം ലഭിച്ചപ്പോൾ ബാങ്ക് സ്റ്റേറ്റ്മെന്റിൽ തുക കാണിക്കുന്നതിനായി പണം വാങ്ങിയിരുന്നുവെന്നും വാങ്ങിയ മുഴുവൻ തുകയും ഒരു രൂപ പോലും കുറയാതെ തിരികെ നൽകിയിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.
തനിക്കെതിരെ വ്യക്തിപരമായ ആക്രമണങ്ങൾ മാത്രമല്ല, ശാരീരികമായ ഉപദ്രവവും ഉണ്ടായിട്ടുണ്ടെന്നാണ് ഹണിയുടെ മറ്റൊരു ആരോപണം. ഓടിക്കൊണ്ടിരുന്ന വാഹനത്തിൽവെച്ചുപോലും തന്നെ മർദിച്ചിട്ടുണ്ടെന്നും അന്ന് സംഭവിച്ച പരിക്കിന്റെ ഭാഗമായി ഏറെ നേരം നിൽക്കുമ്പോൾ ഇപ്പോഴും തോളിൽ വേദന അനുഭവപ്പെടുന്നുണ്ടെന്നും കുറിപ്പിൽ പറയുന്നു. തന്റെ പോസ്റ്റുകൾക്ക് ലൈക്ക് ചെയ്തതിന്റെ പേരിൽ പോലും മറ്റുള്ളവരെ പിന്തുടർന്ന് ശല്യപ്പെടുത്തുന്നുവെന്നും ഹണി ആരോപിച്ചു. ഒരാളുടെ മുറിവേറ്റ അഹന്തയുടെ വില കഴിഞ്ഞ അഞ്ച് വർഷമായി സ്വന്തം ജീവിതംകൊണ്ട് നൽകേണ്ടിവരികയാണെന്നും അവർ കുറിപ്പിൽ വ്യക്തമാക്കി.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Kerala
More More from Kerala news-
ചർച്ചകൾ ഫലം കണ്ടു ; വല്ലാർപാടം ചരക്കുനീക്ക സ്തംഭനത്തിന് വിരാമം, തിങ്കളാഴ്ച മുതൽ ലോറികൾ സർവീസ് തുടങ്ങും
-
ക്രീമിൽ അമിത അളവിൽ മെർക്കുറി സാന്നിധ്യമെന്ന് റിപ്പോർട്ട് ; 17-കാരിക്ക് വൃക്കരോഗം ബാധിച്ച സംഭവത്തിൽ ഇടപെട്ട് പോലീസ്
-
മട്ടാഞ്ചേരി സിനഗോഗിന്റെ ദൃശ്യങ്ങള് പ്രചരിപ്പിച്ചു ; സുരേഷ് ഗോപിക്കും മുഹമ്മദ് ഷിയാസിനും എതിരെ പരാതി
Most read
-
സംസ്ഥാനത്ത് സ്വർണ്ണവില കുത്തനെ കുറഞ്ഞതോടെ ജ്വല്ലറി വ്യാപാര മേഖലയിൽ സമ്മിശ്ര പ്രതികരണം
-
ഇടത് അനുകൂല പോലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സിപിഒ നിഷാന്ത് ചന്ദ്രനെ പിരിച്ചുവിട്ടു
-
കട്ടിലിനടിയിൽ പത്തി വിടർത്തി മൂർഖൻ : യുവാവ് രക്ഷപെട്ടത് തലനാരിഴയ്ക്ക്
-
ട്രെയിനിൽ യുവതിയെ ബലാത്സംഗം ചെയ്ത് കൊന്നു ; മൃതദേഹം കണ്ടെത്തിയത് സ്റ്റേഷൻ യാർഡിലെ കോച്ചിൽ
-
‘ഇന്ത്യയുടെ നാല് റഫാൽ വിമാനങ്ങൾ കാണാനില്ല’; ബ്രിട്ടീഷ് മാധ്യമമായ ഫ്ലൈറ്റ് ഗ്ലോബലിന്റെ റിപ്പോർട്ട് തള്ളി മുൻ വ്യോമസേനാ ഉപമേധാവി


