സ്‌കൂള്‍ വിട്ട ശേഷം കാണാതായി ; സഹോദരങ്ങള്‍ ക്ഷേത്രക്കുളത്തില്‍ മുങ്ങി മരിച്ചു
തൃശൂര്‍ : ക്ഷേത്രക്കുളത്തില്‍ വീണ് സഹോദരങ്ങളായ കുട്ടികള്‍ക്ക് ദാരുണാന്ത്യം. വടക്കേക്കാട് മണികണ്ഠേശ്വരം ഉമാ മഹേശ്വര ക്ഷേത്രക്കുളത്തിലായിരുന്നു അപകടം. ക്ഷേത്രത്തിനു സമീപം ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന പ്രദീപ് -സജിത ദമ്പതികളുടെ മക്കളായ സായ്ദീപും സായ് കൃഷ്ണയുമാണ് മരിച്ചത്. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. സായ്ദീപ് മൂന്നാം ക്ലാസ് വിദ്യാര്‍ഥിയും സായ് കൃഷ്ണ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയുമാണ്. സ്‌കൂള്‍ വിട്ടുവന്ന ശേഷം ഇരുവരെയും കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ കുളത്തിന് സമീപത്ത് കുട്ടികളുടെ വസ്ത്രങ്ങള്‍ കാണുകയായിരുന്നു. കുളത്തില്‍ കുട്ടികളെ പുറത്തെത്തിച്ച് ശാന്തി നേഴ്സിങ് ഹോമില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹങ്ങള്‍ ശാന്തി നഴ്സിങ് ഹോമിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നാളെ രാവിലെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് പോസ്റ്റ്മോര്‍ട്ടിനായി മാറ്റും.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Kerala
More More from Kerala news-
മലപ്പുറത്തിനെതിരെ വീണ്ടും വിദ്വേഷപരാമര്‍ശവുമായി ജനം ടിവി
-
’സമരം അടിച്ചമർത്താൻ നോക്കിയിട്ട് കാര്യമില്ല, സാധാരണക്കാരനോടുള്ള ഈ അവഗണന പൊതുസമൂഹം അംഗീകരിക്കില്ല’; സർക്കാരിനെതിരെ തുറന്നടിച്ച് വളർമതി
-
എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സിന്റെ സമരപ്പന്തല്‍ പൊളിച്ച് നീക്കിയ നടപടിയില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി രഞ്ജിനി ഹരിദാസ്
Most read
-
പത്തനംതിട്ട എ.ഡി.എം. രാജലക്ഷ്മിയുടെയും ശബരിമല എ.ഡി.എം. ദിലീപ് കൈനിക്കരയുടെയും ഔദ്യോഗിക വാഹനങ്ങള്‍ ജപ്തി ചെയ്തു
-
ഗായിക റിമി ടോമിയുടെ വിവാഹം ഉടൻ ; മുംബൈയിൽ വെച്ച് ലളിതമായ ചടങ്ങുകൾ
-
കെഎസ്ആർടിസി ബസിലെ ഡീസൽ മോഷണം ; ക്യാമറയിൽ കുടുങ്ങി 4 ജീവനക്കാർ
-
ജോലി ചെയ്യാത്തവർ ഭക്ഷണം കഴിക്കരുത് ; നാല്പത്തിരണ്ടുകാരിയുടെ ചുണ്ടുകൾ സൂചിയും നൂലും ഉപയോഗിച്ച് തുന്നിച്ചേർത്ത കേസിൽ പ്രതി കുറ്റം സമ്മതിച്ചു
-
തിരുവനന്തപുരവും അഹമ്മദാബാദും ഇനി ഇരട്ട നഗരങ്ങൾ ; വികസന പദ്ധതികൾക്ക് രൂപം നൽകി കോര്‍പ്പറേഷന്‍


