അമേരിക്കയ്ക്ക് ഇറാൻ കരാറിന്റെ ആവശ്യമില്ല ; എതിരാളികളുടെ അഴിമതി തുറന്നുകാട്ടാൻ വാൻസിനോട് നിർദ്ദേശിച്ച് ട്രംപ്
വാഷിങ്ടണ്‍: ഇറാനുമായി ഒരു കരാര്‍ യുഎസിന് ആവശ്യമില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. രാജ്യത്തെ കുറ്റകൃത്യങ്ങളും അഴിമതികളും ഇല്ലാതാക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സിനോട് അദ്ദേഹം നിര്‍ദ്ദേശിച്ചു. ഇറാനുമായി നേരിട്ട് ചര്‍ച്ച നടത്താന്‍ ജെ ഡി വാന്‍സ് ഒരുങ്ങുന്നതിനിടെയാണ് ട്രംപിന്റെ ഇടപെടല്‍. ഇറാനിലെ ഒരു സുരക്ഷാ ഉദ്യോഗസ്ഥനുമായി നേരിട്ടുള്ള സമാധാന ചര്‍ച്ചകള്‍ക്ക് വാന്‍സ് ആലോചിക്കുന്നതായി ‘വാള്‍ സ്ട്രീറ്റ് ജേണല്‍’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൂടാതെ, റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഇടക്കാല തെരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയത്തിന് കാരണം ഇറാനുമായുള്ള യുദ്ധമാണെന്ന് വൈസ് പ്രസിഡന്റ് കുറ്റപ്പെടുത്തിയതും ട്രംപിനെ ചൊടിപ്പിച്ചെന്നാണ് വിലയിരുത്തല്‍.
തെരഞ്ഞെടുപ്പിന് ശേഷം, എട്ടു മാസമായി തുടരുന്ന സംഘര്‍ഷത്തില്‍ ഒരു കരാറിലെത്താന്‍ ഇറാന്‍ കൂടുതല്‍ സന്നദ്ധമായേക്കാം എന്ന് കഴിഞ്ഞ ആഴ്ചകളില്‍ ട്രംപ് സൂചിപ്പിച്ചിരുന്നു. എന്നാല്‍, അദ്ദേഹത്തിന്റെ പുതിയ പരാമര്‍ശങ്ങള്‍ നിലപാടിലെ മാറ്റത്തെയാണ് സൂചിപ്പിക്കുന്നത്. ‘ഇറാനുമായി ഞങ്ങള്‍ക്ക് ഒരു കരാറിന്റെയും ആവശ്യമില്ല. ആ കാലഘട്ടം എന്നേ കഴിഞ്ഞുപോയി. അവരുടെ പണം നൂറുകണക്കിന് ബില്യണ്‍ ഡോളര്‍ ഞങ്ങളുടെ കൈവശമുണ്ട്. അവരുടെ കടലിടുക്കും ഞങ്ങളുടെ നിയന്ത്രണത്തിലാണ്’ ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. അമേരിക്കയിലുടനീളം ഡെമോക്രാറ്റുകള്‍ ഭരിക്കുന്ന നഗരങ്ങളിലും സംസ്ഥാനങ്ങളിലും നടക്കുന്നതായി ആരോപിക്കപ്പെടുന്ന ക്രമക്കേടുകള്‍ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ താന്‍ വാന്‍സിനോട് ആവശ്യപ്പെട്ടതായി ട്രംപ് പറഞ്ഞു
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from World
More More from World newsMost read
-
പത്തനംതിട്ട എ.ഡി.എം. രാജലക്ഷ്മിയുടെയും ശബരിമല എ.ഡി.എം. ദിലീപ് കൈനിക്കരയുടെയും ഔദ്യോഗിക വാഹനങ്ങള്‍ ജപ്തി ചെയ്തു
-
ഗായിക റിമി ടോമിയുടെ വിവാഹം ഉടൻ ; മുംബൈയിൽ വെച്ച് ലളിതമായ ചടങ്ങുകൾ
-
കെഎസ്ആർടിസി ബസിലെ ഡീസൽ മോഷണം ; ക്യാമറയിൽ കുടുങ്ങി 4 ജീവനക്കാർ
-
ജോലി ചെയ്യാത്തവർ ഭക്ഷണം കഴിക്കരുത് ; നാല്പത്തിരണ്ടുകാരിയുടെ ചുണ്ടുകൾ സൂചിയും നൂലും ഉപയോഗിച്ച് തുന്നിച്ചേർത്ത കേസിൽ പ്രതി കുറ്റം സമ്മതിച്ചു
-
തിരുവനന്തപുരവും അഹമ്മദാബാദും ഇനി ഇരട്ട നഗരങ്ങൾ ; വികസന പദ്ധതികൾക്ക് രൂപം നൽകി കോര്‍പ്പറേഷന്‍





