Skip to content

സെക്രട്ടേറിയേറ്റിന് മുന്നിൽ ശരീരത്തിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തി ആത്മഹത്യയ്‌ക്ക് ശ്രമിച്ച് വയോധികൻ

തിരുവനന്തപുരം : സെക്രട്ടേറിയറ്റിന് മുന്നിൽ വെച്ച് സ്വയം തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച് വയോധികൻ. സംഭവസ്ഥലത്തുണ്ടായിരുന്ന ഒരു സ്ത്രീ അദ്ദേഹത്തെ തടയുകയും പോലീസിനെ വിവരമറിയിക്കുകയും ചെയ്തു. കട്ടൈക്കോണം സ്വദേശിയായ സുബ്രഹ്മണ്യനാണ് ശരീരത്തിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തി ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം. ജീവനൊടുക്കാൻ ശ്രമിക്കുന്നതിന് മുമ്പ് സുബ്രഹ്മണ്യൻ ഒരു നോട്ടീസ് വിതരണം ചെയ്‌തിരുന്നു. സുബ്രഹ്മണ്യന്റെ അയൽവാസിയായ രജിത എന്ന സ്‌ത്രീ മണ്ണും വീടും പദ്ധതി അനുസരിച്ച് സ്ഥലം വാങ്ങാൻ ഒരുലക്ഷം രൂപ സഹായം തേടി. പണമില്ലാത്തതിനാൽ വീടിന്റെ ആധാരം ഇവർക്ക് നൽകി. ഇതിനുശേഷം കഴക്കൂട്ടം സർവീസ് സഹകരണ ബാങ്കിൽ നിന്ന് മൂന്നുപേർ ഈ ആധാരം പണയംവച്ച് പണമെടുത്തു. ഇപ്പോൾ പന്ത്രണ്ട് ലക്ഷം രൂപയുടെ ബാധ്യതയായിട്ടുണ്ട്. സുബ്രഹ്മണ്യന്റെ വീടിന്റെ ആധാരം ബാങ്കിന്റെ കൈവശമാണ്. താൻ നിസ്സഹായനാണെന്നും സുബ്രഹ്മണ്യൻ വിതരണം ചെയ്‌ത നോട്ടീസിൽ പറയുന്നു. സുബ്രഹ്മണ്യനെ രക്ഷിച്ച സ്ത്രീ പൊലീസിനെ അറിയിക്കുകയും ചെയ്‌തു. സംഭവത്തിൽ പോലീസ് തുടർ നടപടികൾ സ്വീകരിച്ച് വരികയാണ്.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. പത്തനംതിട്ട എ.ഡി.എം. രാജലക്ഷ്മിയുടെയും ശബരിമല എ.ഡി.എം. ദിലീപ് കൈനിക്കരയുടെയും ഔദ്യോഗിക വാഹനങ്ങള്‍ ജപ്തി ചെയ്തു

  2. ഗായിക റിമി ടോമിയുടെ വിവാഹം ഉടൻ ; മുംബൈയിൽ വെച്ച് ലളിതമായ ചടങ്ങുകൾ

  3. കെഎസ്ആർടിസി ബസിലെ ഡീസൽ മോഷണം ; ക്യാമറയിൽ കുടുങ്ങി 4 ജീവനക്കാർ

  4. ജോലി ചെയ്യാത്തവർ ഭക്ഷണം കഴിക്കരുത് ; നാല്പത്തിരണ്ടുകാരിയുടെ ചുണ്ടുകൾ സൂചിയും നൂലും ഉപയോഗിച്ച് തുന്നിച്ചേർത്ത കേസിൽ പ്രതി കുറ്റം സമ്മതിച്ചു

  5. തിരുവനന്തപുരവും അഹമ്മദാബാദും ഇനി ഇരട്ട നഗരങ്ങൾ ; വികസന പദ്ധതികൾക്ക് രൂപം നൽകി കോര്‍പ്പറേഷന്‍

Share on WhatsApp

Share this story

സെക്രട്ടേറിയേറ്റിന് മുന്നിൽ ശരീരത്തിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തി ആത്മഹത്യയ്‌ക്ക് ശ്രമിച്ച് വയോധികൻ pathanamthittamedia.com