പത്തനംതിട്ടയില്‍ വികസിത് ഭാരത് യംഗ് ലീഡേഴ്‌സ് ഡയലോഗ് യൂത്ത് പാർലമെന്‍റ് നടന്നു
പത്തനംതിട്ട : കേന്ദ്ര യുവജനകാര്യ – കായിക മന്ത്രാലയത്തിന് കീഴിലുള്ള മൈ ഭാരത് പത്തനംതിട്ടയുടെ ആഭിമുഖ്യത്തിൽ വികസിത് ഭാരത് യംഗ് ലീഡേഴ്‌സ് ഡയലോഗ് യൂത്ത് പാർലമെന്‍റ് നടന്നു. പത്തനംതിട്ട കാതോലിക്കേറ്റ് കോളേജില്‍ നടന്ന പരിപാടി രാജ്യത്തിന്‍റെ വികസനത്തിൽ യുവജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുക, ജനാധിപത്യ മൂല്യങ്ങളും പാർലമെന്‍ററി സംസ്കാരവും പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് നടത്തിയത്. കോളേജ് പ്രിൻസിപ്പൽ ഡോ.റെനി പി.വർഗീസ് ഉദ്ഘാടനം ചെയ്തു. മൈ ഭാരത് ജില്ലാ യൂത്ത് ഓഫീസർ ഗോപിക കൃഷ്ണ അധ്യക്ഷത വഹിച്ചു. എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ഡോ.തോമസ് എബ്രഹാം സ്വാഗതം ആശംസിച്ചു. ലഹരിമുക്ത യുവത്വം, യുവജനങ്ങളുടെ കാഴ്ചപ്പാട് തുടങ്ങിയ വിഷയങ്ങളിൽ യുവാക്കൾ ആശയങ്ങളും അഭിപ്രായങ്ങളും അവതരിപ്പിച്ചു. രാജ്യത്തിന്‍റെ ഭാവി വികസനത്തിൽ യുവജനങ്ങളുടെ സജീവ പങ്കാളിത്തവും നേതൃത്വപരമായ ഇടപെടലുകളും പ്രോത്സാഹിപ്പിക്കുന്നതിനുള്ള വേദിയായി യൂത്ത് പാർലമെന്‍റ് മാറി.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Pathanamthitta
More More from Pathanamthitta newsMost read
-
സംസ്ഥാനത്ത് സ്വർണ്ണവില കുത്തനെ കുറഞ്ഞതോടെ ജ്വല്ലറി വ്യാപാര മേഖലയിൽ സമ്മിശ്ര പ്രതികരണം
-
ഇടത് അനുകൂല പോലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സിപിഒ നിഷാന്ത് ചന്ദ്രനെ പിരിച്ചുവിട്ടു
-
‘ഇന്ത്യയുടെ നാല് റഫാൽ വിമാനങ്ങൾ കാണാനില്ല’; ബ്രിട്ടീഷ് മാധ്യമമായ ഫ്ലൈറ്റ് ഗ്ലോബലിന്റെ റിപ്പോർട്ട് തള്ളി മുൻ വ്യോമസേനാ ഉപമേധാവി
-
അരിവില നിയന്ത്രിക്കാൻ സ്ഥിരം പദ്ധതി ; എല്ലാ റേഷൻ കാർഡുകൾക്കും 15 കിലോ വരെ ധാന്യം
-
ട്രെയിനിൽ യുവതിയെ ബലാത്സംഗം ചെയ്ത് കൊന്നു ; മൃതദേഹം കണ്ടെത്തിയത് സ്റ്റേഷൻ യാർഡിലെ കോച്ചിൽ





