Skip to content

വിവാഹം കഴിക്കാൻ നിർബന്ധിച്ചു ; അധ്യാപികയെ സ്കൂൾ മാനേജർ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി

ലഖ്നൗ : അധ്യാപികയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ സ്കൂൾ മാനേജർ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ദേവരിയയിലാണ് സംഭവം. വിജയ് നിഷാദ് എന്നയാളാണ് പോലീസിന്റെ പിടിയിലായത്. ഖുരുഹുരി ഗ്രാമത്തിൽ താമസിക്കുന്ന സുഭാഷ് ചന്ദ്ര വിശ്വകർമയുടെ മകൾ റാണി വിശ്വകർമ (26)യാണ് കൊല്ലപ്പെട്ടത്. പ്രതിയും അധ്യാപികയും തമ്മിൽ അടുത്ത ബന്ധമുണ്ടായിരുന്നു. വിജയ് വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായിരുന്നു. തന്നെ വിവാഹം കഴിക്കാൻ റാണി വിജയ്‌യെ നിർബന്ധിച്ചിരുന്നു. ഇതിൽ പ്രകോപിതനായ പ്രതി അവരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ മാസം 31നായിരുന്നു സംഭവം. ഗോരഖ്പുരിലെ ചൗരി ചൗര, നയി ബസാറിലുള്ള വി എൻ സെൻട്രൽ അക്കാദമിയിലെ അധ്യാപികയായിരുന്നു മരിച്ച റാണി.

ഇതേ സ്കൂളിന്റെ മാനേജറായി ജോലി ചെയ്യുകയായിരുന്നു പ്രതി. കഴിഞ്ഞ ദിവസം വിവാഹകാര്യം പറഞ്ഞ റാണിയെ വിജയ് പിന്തിരിപ്പിക്കാൻ ശ്രമം നടത്തി. തുടർന്ന് വെള്ള നിറത്തിലുള്ള മാരുതി വാഗൺആർ കാറിൽ റാണിയെയും കൂട്ടി മീഠാ ബെൽ ഗ്രാമത്തിന് പുറത്തുള്ള ആളൊഴിഞ്ഞ പ്രദേശത്തേയ്ക്ക് പോയി. ശേഷം ഇരുവരും തമ്മിൽ തർക്കം രൂക്ഷമാവുകയും കാറിന്റെ പിൻസീറ്റിൽ വെച്ച് റാണിയെ പ്രതി കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. ശ്രീകാര്യത്ത് 17കാരന്‍ അഭിരാം കൊല്ലപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി പിതാവ് മധു

  2. റവന്യൂ ഉദ്യോഗസ്ഥരെ നായ്ക്കളെ തുറന്നുവിട്ട് ഓടിച്ചു ; ഒടുവിൽ പട്ടിപിടിത്തക്കാരുമായെത്തി 6.5 സെന്റ് സ്ഥലമേറ്റെടുത്തു

  3. പ്രതിപക്ഷത്തിന്റെ ഡല്‍ഹി സമരത്തിനെതിരായ വ്യാപാരികളുടെ ഹർജി പരിഗണിക്കവെ ക്ഷുഭിതനായി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

  4. ശ്രീകാര്യത്തെ അഭിറാമിൻ്റെ കൊലപാതകത്തിൽ ക്രൂരത വെളിപ്പെടുത്തി പോലീസ്

  5. യുഎസ് ഇടക്കാല തിരഞ്ഞെടുപ്പ് : ഫലം ഇന്നറിയാം

Share on WhatsApp

Share this story

വിവാഹം കഴിക്കാൻ നിർബന്ധിച്ചു ; അധ്യാപികയെ സ്കൂൾ മാനേജർ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി pathanamthittamedia.com