കോന്നി : വള്ളിക്കോട് ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ മുന്നറിയിപ്പില്ലാതെ വൈദ്യുതി മുടങ്ങുന്നത് ജനങ്ങളെ സാരമായി ബാധിക്കുന്നു. സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പവര്‍ക്കട്ടിന് പുറമേ ഏഴിലധികം തവണ പല പ്രദേശങ്ങളിലും വൈദ്യുതി മുടങ്ങുന്നതായി പ്രദേശവാസികള്‍ പറയുന്നു. കൈപ്പട്ടൂര്‍...