Skip to content

മൊബൈൽ ടവറിൽ അതിക്രമിച്ചുകയറി 90,000 രൂപയുടെ ചെമ്പ് കേബിളുകൾ മോഷ്ടിച്ചു ; അസം സ്വദേശി പിടിയിൽ

മൂവാറ്റുപുഴ : മൊബൈൽ ടവറിൽനിന്ന് 90,000 രൂപ വിലമതിക്കുന്ന ചെമ്പ് കേബിളുകൾ മോഷ്ടിച്ച കേസിൽ അസം സ്വദേശി പിടിയിൽ. അസം സ്വദേശിയായ മാസും അഹമ്മദി (20)നെയാണ് മൂവാറ്റുപുഴ എസ്എച്ച്ഒ സുബിൻ ബിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. മൂവാറ്റുപുഴ ശിവൻകുന്ന് ഭാഗത്തുള്ള ഇൻടസ് ടവേഴ്‌സിന്റെ മൊബൈൽ ടവറിലെ ഷെൽട്ടർ റൂമിൽ അതിക്രമിച്ചുകയറിയാണ് പ്രതി ചെമ്പ് കേബിളുകൾ മുറിച്ചെടുത്തത്. നേരത്തെയും ഇയാൾ സമാനമായ രീതിയിൽ മൊബൈൽ ടവറുകളിൽനിന്ന് ചെമ്പ് കേബിളുകൾ മോഷ്ടിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. മുപ്പതോളം വീടുകളിൽ നിന്നായി മോഷ്ടിച്ചത് 100 പവനിലധികം സ്വർണവും ലക്ഷക്കണക്കിന് രൂപയും ; പ്രതി പിടിയിൽ

  2. മുട്ട വില കുതിക്കുന്നു ; ഒരാഴ്ചയ്ക്കിടെ കൂടിയത് രണ്ട് രൂപയോളം

  3. യൂട്യൂബർ ഷാജൻ സ്‌കറിയയെ കണ്ടതുമായി ബന്ധപ്പെട്ട വിമർശനങ്ങൾക്ക് മറുപടിയുമായി മുസ്‌ലിം ലീഗ് നേതാവ് എം.കെ മുനീർ

  4. പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ വാടക വീട് മാറുന്നു

  5. ​സഞ്ജയ് ഗാന്ധിയുടെ നിലപാടുകൾ സ്ഥിതി വഷളാക്കി ; അടിയന്തരാവസ്ഥയിൽ തുറന്നുപറച്ചിലുമായി സോണിയ ഗാന്ധി

Share on WhatsApp

Share this story

മൊബൈൽ ടവറിൽ അതിക്രമിച്ചുകയറി 90,000 രൂപയുടെ ചെമ്പ് കേബിളുകൾ മോഷ്ടിച്ചു ; അസം സ്വദേശി പിടിയിൽ pathanamthittamedia.com