Skip to content

ഇന്ത്യ ഉൾപ്പെടെ അഞ്ച് രാജ്യങ്ങളിൽ നിന്നുള്ള സ്റ്റീൽ ഇറക്കുമതിക്ക് കടുത്ത നിയന്ത്രണവുമായി യൂറോപ്യൻ യൂണിയൻ ; 27.9 ശതമാനം വരെ തീരുവ

ബ്രസൽസ്,: ഇന്ത്യ ഉൾപ്പെടെ അഞ്ച് രാജ്യങ്ങളിൽനിന്ന് ഇറക്കുമതി ചെയ്യുന്ന സ്റ്റീലിന് അധിക തീരുവ ഏർപ്പെടുത്തി യൂറോപ്യൻ യൂണിയൻ (ഇ.യു). ആന്റി ഡംപിങ് തീരുവ എന്ന പേരിലാണ് യൂറോപ്യൻ യൂണിയൻ തിങ്കളാഴ്‌ച അധിക തീരുവ പ്രഖ്യാപിച്ചത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള കോൾഡ് റോൾഡ് ഫ്ളാറ്റ് സ്റ്റീൽ ഇറക്കുമതിക്കാണ് മൂന്ന് ശതമാനം മുതൽ 27.9 ശതമാനം വരെ അധിക നികുതി ചുമത്തിയത്. യൂറോപ്യൻ വിപണിയിൽ ഈ രാജ്യങ്ങളിൽനിന്നുള്ള സ്റ്റീൽ ഉൽപ്പന്നങ്ങൾ കുറഞ്ഞ വിലയ്ക്ക് വിൽക്കുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി.ഇന്ത്യയിൽനിന്നുള്ള സ്റ്റീൽ ഇറക്കുമതിക്ക് 9.5 ശതമാനം തീരുവയാണ് ഇ.യു ഏർപ്പെടുത്തിയിരിക്കുന്നത്.

ജപ്പാനിൽനിന്നുള്ള ഇറക്കുമതിക്കാണ് ഏറ്റവും ഉയർന്ന നികുതി. 27.9 ശതമാനമാണ് ജപ്പാനുമേൽ ചുമത്തിയിരിക്കുന്നത്. തായ്വാനിൽനിന്നുള്ള ഇറക്കുമതിക്ക് 20.7 മുതൽ 27 ശതമാനം വരെയും തുർക്കിയിൽനിന്നുള്ള ഇറക്കുമതിക്ക് മൂന്ന് മുതൽ 7.8 ശതമാനം വരെയും നികുതി ചുമത്തിയിട്ടുണ്ട്. വിയറ്റ്നാമിൽനിന്നുള്ള സ്റ്റീൽ ഇറക്കുമതിക്ക് 16 ശതമാനമാണ് തീരുവ.അഞ്ച് രാജ്യങ്ങളിലെ സ്റ്റീൽ ഇറക്കുമതിയെക്കുറിച്ചുള്ള അന്വേഷണം പ്രത്യേക പ്രാധാന്യമുള്ളതാണെന്ന് യൂറോപ്യൻ കമ്മിഷൻ അറിയിച്ചു. അന്വേഷണത്തിന് വിധേയമായ ചില രാജ്യങ്ങളിൽ ‘പ്രത്യേക വിപണി സാഹചര്യം’ നിലനിൽക്കുന്നതായി കണ്ടെത്തിയ ആദ്യ സംഭവമാണിതെന്ന് കമ്മിഷൻ വ്യക്തമാക്കി.

യൂറോപ്യൻ യൂണിയന്റെ വ്യാപാര സംരക്ഷണ നടപടികളിൽ ഈ കണ്ടെത്തലുകൾക്ക് കൂടുതൽ സ്വാധീനമുണ്ടാകുമെന്നും കമ്മിഷൻ വിലയിരുത്തി.ഇന്ത്യയിലും തായ്‌വാനിലും പ്രത്യേക വിപണി സാഹചര്യം നിലനിൽക്കുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഈ രാജ്യങ്ങളിലെ ആഭ്യന്തര വിപണിയിലെ സാഹചര്യങ്ങൾ സ്റ്റീൽ ഉൽപ്പന്നങ്ങളുടെ വിലയെ ബാധിക്കുന്നുണ്ടെന്നാണ് കമ്മിഷന്റെ വിലയിരുത്തൽ. ഇന്ത്യയുടെ കാര്യത്തിൽ സർക്കാർ സ്വീകരിച്ച നടപടികൾ ആഭ്യന്തര ഇരുമ്പയിരിന്റെ വിലയെ ബാധിച്ചതായി കണ്ടെത്തി. കോൾഡ് റോൾഡ് ഫ്ളാറ്റ് സ്റ്റീൽ നിർമാണത്തിന് ആവശ്യമായ പ്രധാന അസംസ്കൃത വസ്തുവാണ് ഇരുമ്പയിര്.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. സംസ്ഥാനത്ത് സ്വർണ്ണവില കുത്തനെ കുറഞ്ഞതോടെ ജ്വല്ലറി വ്യാപാര മേഖലയിൽ സമ്മിശ്ര പ്രതികരണം

  2. ഇടത് അനുകൂല പോലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സിപിഒ നിഷാന്ത് ചന്ദ്രനെ പിരിച്ചുവിട്ടു

  3. കട്ടിലിനടിയിൽ പത്തി വിടർത്തി മൂർഖൻ : യുവാവ് രക്ഷപെട്ടത് തലനാരിഴയ്ക്ക്

  4. ട്രെയിനിൽ യുവതിയെ ബലാത്സംഗം ചെയ്ത് കൊന്നു ; മൃതദേഹം കണ്ടെത്തിയത് സ്റ്റേഷൻ യാർഡിലെ കോച്ചിൽ

  5. ‘ഇന്ത്യയുടെ നാല് റഫാൽ വിമാനങ്ങൾ കാണാനില്ല’; ബ്രിട്ടീഷ് മാധ്യമമായ ഫ്ലൈറ്റ് ഗ്ലോബലിന്റെ റിപ്പോർട്ട് തള്ളി മുൻ വ്യോമസേനാ ഉപമേധാവി

Share on WhatsApp

Share this story

ഇന്ത്യ ഉൾപ്പെടെ അഞ്ച് രാജ്യങ്ങളിൽ നിന്നുള്ള സ്റ്റീൽ ഇറക്കുമതിക്ക് കടുത്ത നിയന്ത്രണവുമായി യൂറോപ്യൻ യൂണിയൻ ; 27.9 ശതമാനം വരെ തീരുവ pathanamthittamedia.com