വിമാനയാത്രയിലും ഇരുമുടിക്കെട്ട് കൊണ്ടുപോകാം ; അനുമതി തുടർച്ചയായ മൂന്നാം വർഷവും
ന്യൂഡൽഹി : ശബരിമല തീർഥാടകർക്ക് വിമാനത്തിന്റെ ക്യാബിനുള്ളിൽ ഇരുമുടിക്കെട്ട് കൊണ്ടുപോകാൻ അനുമതി നൽകി കേന്ദ്ര സർക്കാർ. തുടർച്ചയായ മൂന്നാം വർഷമാണ് ഈ ഇളവ് അനുവദിക്കുന്നത്. കേന്ദ്ര വ്യോമയാന മന്ത്രി കെ. റാം മോഹൻ നായിഡുവാണ് ഇക്കാര്യം അറിയിച്ചത്. ഇതുസംബന്ധിച്ച ഉത്തരവും മന്ത്രി സമൂഹമാധ്യമമായ എക്സിലൂടെ പങ്കുവെച്ചു. അയ്യപ്പഭക്തരുടെ വിശ്വാസത്തെയും ആചാരങ്ങളെയും മാനിച്ചാണ് തീരുമാനമെന്ന് മന്ത്രി വ്യക്തമാക്കി. ഇരുമുടിക്കെട്ട് വിമാനത്തിനുള്ളിൽ കൊണ്ടുപോകുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ ഉറപ്പാക്കാൻ ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (ബിസിഎഎസ്), സിഐഎസ്എഫ്, വിമാനത്താവള നടത്തിപ്പുകാർ തുടങ്ങിയ ബന്ധപ്പെട്ട ഏജൻസികൾക്ക് നിർദേശങ്ങൾ നൽകിയിട്ടുണ്ട്.
ശബരിമല തീർഥാടനത്തിന് എത്തുന്ന ഭക്തർക്ക് യാത്ര കൂടുതൽ സുഗമമാക്കുകയാണ് തീരുമാനത്തിന്റെ ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി. നൂറ്റാണ്ടുകളായി തുടർന്നുവരുന്ന വിശ്വാസപരമായ ആചാരമാണ് അയ്യപ്പഭക്തർ ഇരുമുടിക്കെട്ട് ഏന്തുന്നത്. ഭക്തരുടെ മതവികാരങ്ങൾ പരിഗണിച്ചാണ് വിമാനയാത്രയിലും ഇരുമുടിക്കെട്ട് കൈവശം കൊണ്ടുപോകാനുള്ള അനുമതി തുടരാൻ തീരുമാനിച്ചതെന്നും മന്ത്രി എക്സിലെ കുറിപ്പിൽ പറഞ്ഞു.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from India
More More from India news-
’ഞാൻ ജനങ്ങളോട് നടത്തിയ അഭ്യർത്ഥന സ്വർണവില കുറയാൻ കാരണമായി’; ലഖ്നൗവിൽ അവകാശവാദവുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി
-
അഗ്നിവീറുകളുടെ വിവരങ്ങൾക്ക് അഞ്ഞൂറ് ഡോളർ ; പ്രതിരോധ വെബ്സൈറ്റ് ഹാക്ക് ചെയ്ത് ഡാറ്റ വിൽക്കാനൊരുങ്ങിയ 14-കാരൻ പിടിയിൽ
-
പഹൽഗാം ഭീകരാക്രമണം ; നിർണായക തെളിവായ ഗോപ്രോ ക്യാമറയെക്കുറിച്ചുള്ള ചൈനയുടെ പ്രതികരണത്തിനായി കാത്ത് ഇന്ത്യ
Most read
-
സംസ്ഥാനത്ത് സ്വർണ്ണവില കുത്തനെ കുറഞ്ഞതോടെ ജ്വല്ലറി വ്യാപാര മേഖലയിൽ സമ്മിശ്ര പ്രതികരണം
-
ഇടത് അനുകൂല പോലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സിപിഒ നിഷാന്ത് ചന്ദ്രനെ പിരിച്ചുവിട്ടു
-
‘ഇന്ത്യയുടെ നാല് റഫാൽ വിമാനങ്ങൾ കാണാനില്ല’; ബ്രിട്ടീഷ് മാധ്യമമായ ഫ്ലൈറ്റ് ഗ്ലോബലിന്റെ റിപ്പോർട്ട് തള്ളി മുൻ വ്യോമസേനാ ഉപമേധാവി
-
അരിവില നിയന്ത്രിക്കാൻ സ്ഥിരം പദ്ധതി ; എല്ലാ റേഷൻ കാർഡുകൾക്കും 15 കിലോ വരെ ധാന്യം
-
ട്രെയിനിൽ യുവതിയെ ബലാത്സംഗം ചെയ്ത് കൊന്നു ; മൃതദേഹം കണ്ടെത്തിയത് സ്റ്റേഷൻ യാർഡിലെ കോച്ചിൽ


