Skip to content

തിരുവനന്തപുരം മെഡിക്കൽ കോളേജിന് സമീപം മാൻഹോളിൽ നവജാത ശിശുവിന്റെ മൃതദേഹം

തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളേജ് കോമ്പൗണ്ടിന് സമീപമുള്ള മാൻഹോളിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. രണ്ടാം വാർഡിന് സമീപത്തെ മാൻഹോൾ വൃത്തിയാക്കുന്നതിനിടയിലാണ് ശുചീകരണ തൊഴിലാളികൾ മൃതദേഹം ആദ്യം കണ്ടത്. കുഞ്ഞിന്റെ മൃതദേഹം കണ്ടയുടൻ ശുചീകരണതൊഴിലാളികൾ ആശുപത്രി അധികൃതരെ വിവരമറിയിച്ചു. ഇവർ അറിയിച്ചതനുസരിച്ച് പോലീസ് ഉടൻതന്നെ സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. മൃതദേഹത്തിന് എത്ര ദിവസത്തെ പഴക്കമുണ്ട് എന്നതുൾപ്പെടെ പരിശോധിക്കുകയാണ്. മാസം തികയാതെ പ്രസവിച്ചതാണോ അതോ പൂർണവളർച്ചയെത്തി പ്രസവിച്ച ശേഷം ഉപേക്ഷിച്ചതാണോ തുടങ്ങിയ കാര്യങ്ങളെല്ലാം അന്വേഷിക്കും.

പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. ഭരണം മാറിയപ്പോള്‍ ആര്‍.എസ്.പിയിലൂടെ യു.ഡി.എഫില്‍ നുഴഞ്ഞുകയറി : പണപ്പിരിവ്, ജോലി വാഗ്ദാനം, സാമ്പത്തിക തട്ടിപ്പ് : മലയാലപ്പുഴ യു.ഡി.എഫില്‍ പ്രതിഷേധം ശക്തം

  2. മുഖ്യമന്ത്രിക്കെതിരെ വീണ്ടും നിലപാട് കടുപ്പിച്ച് അടൂർ പ്രകാശ് : യു.ഡി.എഫിൽ ഭിന്നത രൂക്ഷമാകുന്നു

  3. ​’ഇന്ത്യ സന്ദർശനത്തിനിടെ സൗന്ദര്യമുള്ള സ്ത്രീകളെ ഒളികണ്ണിട്ട് നോക്കി’; ബിൽ ക്ലിന്റണിന്റെ പെരുമാറ്റത്തിനെതിരെ വിമർശനവുമായി സോണിയാ ഗാന്ധി

  4. സഞ്ജയ് ഗാന്ധിയുടെ മരണശേഷം കുടുംബവുമായുള്ള ഭിന്നത രൂക്ഷമായി ; മനേക ഗാന്ധിക്കെതിരെ കടുത്ത പരാമർശങ്ങളുമായി സോണിയ

  5. ഇസ്രയേൽ പാർലമെന്റിൽ വീണ്ടും രാഷ്ട്രീയ നാടകം ; അറബ് പാർട്ടികളുടെ പിന്തുണ തേടി നെതന്യാഹു സഖ്യം

Share on WhatsApp

Share this story

തിരുവനന്തപുരം മെഡിക്കൽ കോളേജിന് സമീപം മാൻഹോളിൽ നവജാത ശിശുവിന്റെ മൃതദേഹം pathanamthittamedia.com