ശബരിമല തീർത്ഥാടകർക്കായുള്ള വിശ്രമ കേന്ദ്രത്തിന്‍റെ കാല്‍നാട്ട് കര്‍മ്മം നടന്നു
റാന്നി : തിരുവിതാംകൂർ ഹിന്ദു ധർമ്മ പരിഷത്തിന്‍റെ നേതൃത്വത്തില്‍ റാന്നി രാമപുരം ക്ഷേത്രത്തിന്‍റെ മുൻവശത്ത് ശബരിമല തീർത്ഥാടകർക്കായി ആരംഭിക്കുന്ന വിശ്രമ കേന്ദ്രത്തിന്‍റെ കാൽനാട്ട് കര്‍മ്മം നടന്നു. പരിഷത്ത് പ്രസിഡന്‍റ് വി.കെ.രാജഗോപാൽ കാല്‍നാട്ട് കര്‍മ്മം നിർവഹിച്ചു. മണ്ഡല മകരവിളക്ക് കാലം മുഴുവൻ തീർത്ഥാടകർക്കായി അന്നദാനം, കുടിവെള്ള വിതരണം, വൈദ്യ സഹായം, വിവര വിനിമയം, വിരി വെയ്ക്കാനുള്ള സൗകര്യം എന്നിവയുണ്ടായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ചടങ്ങിൽ പരിഷത്ത് വൈസ് പ്രസിഡന്‍റ് രവീന്ദ്രൻ നായർ നാലുകെട്ടിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജഗദമ്മ രാജൻ, മണി മേടയിൽ, ടി.എസ്.സോമൻ, എം.ആർ.ഗോപിനാഥൻ,സനാതനൻ പറക്കുളം, അജീഷ് റാന്നി, സുമതി ദാമോദരൻ, ഓമന മോഹൻ, സി.കെ.ശാന്തമ്മ, ഉഷാ വിജയൻ, ആനന്ദവല്ലി കരയത്ത്, ബീന മധു, അമ്മിണിയമ്മ എന്നിവർ പ്രസംഗിച്ചു.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Pathanamthitta
More More from Pathanamthitta newsMost read
-
ഭരണം മാറിയപ്പോള്‍ ആര്‍.എസ്.പിയിലൂടെ യു.ഡി.എഫില്‍ നുഴഞ്ഞുകയറി : പണപ്പിരിവ്, ജോലി വാഗ്ദാനം, സാമ്പത്തിക തട്ടിപ്പ് : മലയാലപ്പുഴ യു.ഡി.എഫില്‍ പ്രതിഷേധം ശക്തം
-
മുഖ്യമന്ത്രിക്കെതിരെ വീണ്ടും നിലപാട് കടുപ്പിച്ച് അടൂർ പ്രകാശ് : യു.ഡി.എഫിൽ ഭിന്നത രൂക്ഷമാകുന്നു
-
’ഇന്ത്യ സന്ദർശനത്തിനിടെ സൗന്ദര്യമുള്ള സ്ത്രീകളെ ഒളികണ്ണിട്ട് നോക്കി’; ബിൽ ക്ലിന്റണിന്റെ പെരുമാറ്റത്തിനെതിരെ വിമർശനവുമായി സോണിയാ ഗാന്ധി
-
സഞ്ജയ് ഗാന്ധിയുടെ മരണശേഷം കുടുംബവുമായുള്ള ഭിന്നത രൂക്ഷമായി ; മനേക ഗാന്ധിക്കെതിരെ കടുത്ത പരാമർശങ്ങളുമായി സോണിയ
-
ഇസ്രയേൽ പാർലമെന്റിൽ വീണ്ടും രാഷ്ട്രീയ നാടകം ; അറബ് പാർട്ടികളുടെ പിന്തുണ തേടി നെതന്യാഹു സഖ്യം





