Skip to content

പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷാവസ്ഥ രൂക്ഷമാകുന്നു ; ഇറാനെതിരെയുള്ള സൈനിക നീക്കങ്ങൾക്ക് ഇസ്രയേൽ ഒരുങ്ങുന്നതായി റിപ്പോർട്ട്

ടെൽഅവീവ്: ഇറാനെതിരെയുള്ള ആക്രമണത്തിനായി തയ്യാറെടുക്കാന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കി ഇസ്രയേല്‍. ഇസ്രയേലില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തിലേറാനിരിക്കുമ്പോഴാണ് സൈന്യത്തിന് ആക്രമണം പുനരാരംഭിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇസ്രയേലിന്റെ ഭാഗത്ത് നിന്ന് ആക്രമണമുണ്ടായാല്‍ യുദ്ധം വ്യാപിപ്പിക്കുമെന്ന് ഇറാനും മുന്നറിയിപ്പ് നല്‍കി. അത് കാരണമുണ്ടാകുന്ന ഏത് പ്രത്യാഘാതത്തിനും തയ്യാറാണെന്നും ഇറാന്റെ സുരക്ഷാ കൌണ്‍സില്‍ മേധാവി മുഹസിന്‍ റസായ് അറിയിച്ചു.

ഇസ്രയേല്‍ ആക്രമിച്ചാല്‍ പ്രത്യാക്രമണത്തിനായി യൂറോപ്പ് വരെ ലക്ഷ്യം വെയ്ക്കുമെന്നും ഇറാന്‍ സൈന്യം വെല്ലുവിളിച്ചു. അതിനിടെ സമ്പുഷ്ടീകരിച്ച യുറേനിയം രാജ്യത്ത് നിന്നും മാറ്റണമെന്ന ആവശ്യവും ഇറാന്‍ തള്ളികളഞ്ഞു. സമാധാന പദ്ധതിയില്‍ യുഎസ് നിലാപാട് വ്യക്തമാക്കണമെന്നും ഇറാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഗലിബാഫ് ആണ് ഇക്കാര്യം മുന്നോട്ട് വെച്ചത്.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. പത്തനംതിട്ട എ.ഡി.എം. രാജലക്ഷ്മിയുടെയും ശബരിമല എ.ഡി.എം. ദിലീപ് കൈനിക്കരയുടെയും ഔദ്യോഗിക വാഹനങ്ങള്‍ ജപ്തി ചെയ്തു

  2. ഗായിക റിമി ടോമിയുടെ വിവാഹം ഉടൻ ; മുംബൈയിൽ വെച്ച് ലളിതമായ ചടങ്ങുകൾ

  3. കെഎസ്ആർടിസി ബസിലെ ഡീസൽ മോഷണം ; ക്യാമറയിൽ കുടുങ്ങി 4 ജീവനക്കാർ

  4. ജോലി ചെയ്യാത്തവർ ഭക്ഷണം കഴിക്കരുത് ; നാല്പത്തിരണ്ടുകാരിയുടെ ചുണ്ടുകൾ സൂചിയും നൂലും ഉപയോഗിച്ച് തുന്നിച്ചേർത്ത കേസിൽ പ്രതി കുറ്റം സമ്മതിച്ചു

  5. തിരുവനന്തപുരവും അഹമ്മദാബാദും ഇനി ഇരട്ട നഗരങ്ങൾ ; വികസന പദ്ധതികൾക്ക് രൂപം നൽകി കോര്‍പ്പറേഷന്‍

Share on WhatsApp

Share this story

പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷാവസ്ഥ രൂക്ഷമാകുന്നു ; ഇറാനെതിരെയുള്ള സൈനിക നീക്കങ്ങൾക്ക് ഇസ്രയേൽ ഒരുങ്ങുന്നതായി റിപ്പോർട്ട് pathanamthittamedia.com