വന്യജീവി ഭീഷണി : പുരയിടങ്ങളിലെ കാടുകളും അപകടകരമായ മരങ്ങളും നീക്കം ചെയ്യണമെന്ന് വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത്
വടശ്ശേരിക്കര : വന്യജീവികളുടെ സാന്നിധ്യവും മനുഷ്യ – വന്യജീവി സംഘർഷ സാധ്യതയും വർധിച്ചുവരുന്ന സാഹചര്യത്തിൽ പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പുരയിടങ്ങൾ വൃത്തിയായി സൂക്ഷിക്കണമെന്ന് വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് അധികൃതർ നിർദേശിച്ചു. വസ്തു ഉടമകൾ സ്വന്തം ഉത്തരവാദിത്വത്തിലും ചെലവിലും പുരയിടങ്ങളിലെ കാടുകൾ, കുറ്റിക്കാടുകൾ, അടിക്കാടുകൾ എന്നിവ നീക്കം ചെയ്യണം. വീടുകൾക്കും മനുഷ്യർക്കും മറ്റ് സ്വത്തുവകകൾക്കും ഭീഷണിയാകുന്ന ഉണങ്ങിയതും അപകടാവസ്ഥയിലുള്ളതുമായ മരങ്ങളും മരച്ചില്ലകളും ബന്ധപ്പെട്ട നിയമങ്ങളും ചട്ടങ്ങളും പാലിച്ച് നീക്കം ചെയ്യണമെന്നും പഞ്ചായത്ത് അധികൃതർ അറിയിച്ചു. വന്യജീവികൾക്ക് ഒളിച്ചുതാമസിക്കാനും ജനവാസ മേഖലകളിലേക്ക് കടന്നുവരാനും സാഹചര്യമൊരുക്കുന്ന തരത്തിൽ പുരയിടങ്ങൾ കാടുപിടിച്ചുകിടക്കുന്നത് ഒഴിവാക്കണമെന്നും പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തി ആവശ്യമായ ശുചീകരണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്നും നിർദേശത്തിൽ വ്യക്തമാക്കുന്നു.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Pathanamthitta
More More from Pathanamthitta newsMost read
-
സംസ്ഥാനത്ത് സ്വർണ്ണവില കുത്തനെ കുറഞ്ഞതോടെ ജ്വല്ലറി വ്യാപാര മേഖലയിൽ സമ്മിശ്ര പ്രതികരണം
-
ഇടത് അനുകൂല പോലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സിപിഒ നിഷാന്ത് ചന്ദ്രനെ പിരിച്ചുവിട്ടു
-
കട്ടിലിനടിയിൽ പത്തി വിടർത്തി മൂർഖൻ : യുവാവ് രക്ഷപെട്ടത് തലനാരിഴയ്ക്ക്
-
ട്രെയിനിൽ യുവതിയെ ബലാത്സംഗം ചെയ്ത് കൊന്നു ; മൃതദേഹം കണ്ടെത്തിയത് സ്റ്റേഷൻ യാർഡിലെ കോച്ചിൽ
-
‘ഇന്ത്യയുടെ നാല് റഫാൽ വിമാനങ്ങൾ കാണാനില്ല’; ബ്രിട്ടീഷ് മാധ്യമമായ ഫ്ലൈറ്റ് ഗ്ലോബലിന്റെ റിപ്പോർട്ട് തള്ളി മുൻ വ്യോമസേനാ ഉപമേധാവി





