Skip to content

റാന്നി വിദ്യാഭ്യാസ ഉപജില്ലാ കലോത്സവം സമാപിച്ചു : റാന്നി എം.എസ്. ഹയർ സെക്കണ്ടറി സ്‌കൂള്‍ കലാ കിരീടം സ്വന്തമാക്കി

റാന്നി : നാല് ദിനങ്ങൾ വെച്ചൂച്ചിറയെ ഉത്സവ ലഹരിയിലാഴ്ത്തിയ നടനിക 2 കെ 26 ഉപജില്ലാ കലോത്സവം സമാപിച്ചു. ഹയർ സെക്കണ്ടറി വിഭാഗത്തിൽ 292 പോയിന്‍റ്കളോടെ റാന്നി എം.എസ്. ഹയർ സെക്കണ്ടറി സ്കൂൾ ചാമ്പ്യന്മാരായി. 232 പോയിന്‍റ്കൾ നേടിയ റാന്നി എസ്.സി. ഹയർ സെക്കണ്ടറി സ്‌കൂളാണ് റണ്ണർ അപ്പ്‌. 155 പോയിന്‍റ്കളുമായി ഈട്ടിച്ചുവട് എബെനെസർ എച്ച്.എസ്.എസ്. മൂന്നാം സ്ഥാനത്തെത്തി. ഹൈസ്‌കൂൾ വിഭാഗത്തിലും എം.എസ്. ഹയർ സെക്കണ്ടറി സ്കൂളാണ് ഒന്നാമതെത്തിയത്. രണ്ട്, മൂന്ന് സ്ഥാനങ്ങളിൽ യഥാക്രമം എസ്.സി. ഹയർ സെക്കണ്ടറി സ്‌കൂളും കുന്നം മാർത്തോമ്മ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളുമെത്തി. യു.പി. വിഭാഗത്തിൽ കുന്നം മാർത്തോമ്മ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളാണ് ചാമ്പ്യന്മാർ.

എണ്ണൂറാം വയൽ സി.എം.എസ്. സ്കൂൾ രണ്ടാം സ്ഥാനവും വെച്ചൂച്ചിറ സെന്റ് തോമസ് ഹൈസ്‌കൂൾ മൂന്നാം സ്ഥാനവും നേടി. എൽ.പി. വിഭാഗത്തിൽ നാറാണംമൂഴി എം.ടി.എൽ.പി. എസ്., ജി.എൽ.പി.എസ്. കക്കാട്, ജി.എൽ.പി.എസ്. മക്കപ്പുഴ, സെന്റ് ജോർജ്ജ് എൽ.പി.എസ്. വെൺകുറിഞ്ഞി എന്നിവർ ഒന്നാം സ്ഥാനം നേടി. എണ്ണൂറാം വയൽ സി.എം.എസ്. സ്കൂൾ, എൽ.പി.ജി.എസ്. റാന്നി, എൻ.എം.എൽ.പി.എസ്. മന്ദമരുതി, ജി.യു.പി.എസ്. മാടമൺ, ജി.എച്ച്.എസ്.എസ്. വെച്ചൂച്ചിറ കോളനി, ഇ.എ.എൽ.പി.എസ്. അരയൻപാറ മൂന്നാം സ്ഥാനം നേടി. സംസ്കൃതോത്സവത്തില്‍ എസ്.എന്‍.ടി.യു.പി.എസ്. റാന്നി വൈക്കം ഒന്നാം സ്ഥാനവും എസ്.സി.ഹയർ സെക്കണ്ടറി സ്‌കൂൾ രണ്ടാം സ്ഥാനവും യു.പി.എസ്. കൊല്ലമുള മൂന്നാം സ്ഥാനവും നേടി. ഹൈസ്കൂൾ വിഭാഗം സംസ്കൃതോത്സവത്തിൽ എസ്.സി. എച്ച്.എസ്.എസ്. റാന്നിക്കാണ് ചാമ്പ്യൻഷിപ്പ്. എച്ച്.എസ്. പെരുനാട് രണ്ടാം സ്ഥാനവും എബന്‍എസര്‍ ഈട്ടിച്ചുവട് മൂന്നാം സ്ഥാനവും നേടി. എൽ.പി., യു.പി. വിഭാഗം അറബി കലോത്സവത്തിൽ തേവർവേലിൽ എൽ.പി.എസ്. കൂനൻകര ചാമ്പ്യൻമാരായി.

എണ്ണൂറാം വയൽ സി.എം.എസ് സ്കൂളിൽ നടന്ന സമാപന സമ്മേളനം ആന്റോ ആന്റണി എം.പി. ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത്‌ സ്ഥിരം സമിതി അധ്യക്ഷ മേഴ്സി ഫിലിപ്പ് അധ്യക്ഷത വഹിച്ചു. വെച്ചൂച്ചിറ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് എസ്.രമാ ദേവി, നാറാണംമൂഴി പ്രസിഡന്റ് എച്ച്.സുനില്‍കുമാര്‍, മുൻ എം.എൽ.എ.രാജു എബ്രഹാം, ജില്ലാ പഞ്ചായത്ത്‌ അംഗങ്ങളായ ആരോൺ ബിജിലി പനവേലിൽ, ടി.കെ.സജി, റവ.ജോൺസൺ അലക്സാണ്ടർ, പഞ്ചായത്ത്‌ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ബിന്ദു തോമസ്, പഞ്ചായത്ത്‌ അംഗങ്ങളായ ടി.കെ.ജെയിംസ്, റെസി ജോഷി, രാജി വിജയകുമാർ, അനീഷ് കുന്നപ്പുഴ, ഷാജി കൈപ്പുഴ, പ്രിയ സുരേന്ദ്രൻ, ലിനോജ്‌ കണയങ്കൽ, അമൽ എബ്രഹാം, ലിനി ജയകുമാർ, ഷിജി ജോസ്, മഞ്ജു മോളിക്കൽ, അനുമോൾ വർഗീസ്, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ രജിത ആർ.നായർ, ബിനു മണിമലേത്ത്, ഡോ.മനു വർഗീസ്, ജൂബി തോമസ്, സാബു പുല്ലാട്ട്, വി.ജി.കിഷോർ, സന്തോഷ്‌ ബാബു, അനീഷ, അംബി പള്ളിക്കൽ, ഷൈനു ചാക്കോ, ഫെമി ഹേമന്ത് എന്നിവർ പ്രസംഗിച്ചു.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

More from Pathanamthitta

More More from Pathanamthitta news

Most read

  1. പത്തനംതിട്ട എ.ഡി.എം. രാജലക്ഷ്മിയുടെയും ശബരിമല എ.ഡി.എം. ദിലീപ് കൈനിക്കരയുടെയും ഔദ്യോഗിക വാഹനങ്ങള്‍ ജപ്തി ചെയ്തു

  2. ഗായിക റിമി ടോമിയുടെ വിവാഹം ഉടൻ ; മുംബൈയിൽ വെച്ച് ലളിതമായ ചടങ്ങുകൾ

  3. കെഎസ്ആർടിസി ബസിലെ ഡീസൽ മോഷണം ; ക്യാമറയിൽ കുടുങ്ങി 4 ജീവനക്കാർ

  4. ജോലി ചെയ്യാത്തവർ ഭക്ഷണം കഴിക്കരുത് ; നാല്പത്തിരണ്ടുകാരിയുടെ ചുണ്ടുകൾ സൂചിയും നൂലും ഉപയോഗിച്ച് തുന്നിച്ചേർത്ത കേസിൽ പ്രതി കുറ്റം സമ്മതിച്ചു

  5. തിരുവനന്തപുരവും അഹമ്മദാബാദും ഇനി ഇരട്ട നഗരങ്ങൾ ; വികസന പദ്ധതികൾക്ക് രൂപം നൽകി കോര്‍പ്പറേഷന്‍

Share on WhatsApp

Share this story

റാന്നി വിദ്യാഭ്യാസ ഉപജില്ലാ കലോത്സവം സമാപിച്ചു : റാന്നി എം.എസ്. ഹയർ സെക്കണ്ടറി സ്‌കൂള്‍ കലാ കിരീടം സ്വന്തമാക്കി pathanamthittamedia.com