Skip to content

ശിശുദിനാഘോഷം : ജില്ലാതല പ്രസംഗ മത്സര വിജയികള്‍

പത്തനംതിട്ട : ശിശുദിനാഘോഷത്തിന്റെ ഭാഗമായി വനിതാ ശിശു വികസന വകുപ്പ് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ചൈല്‍ഡ് ഹെല്‍പ്പ് ലൈനിന്റെ സഹകരണത്തോടെ ജില്ലയിലെ യു.പി., ഹൈസ്‌കൂള്‍ കുട്ടികള്‍ക്കായി പ്രമാടം നേതാജി ഹയര്‍ സെക്കന്‍ഡറി സകൂളില്‍ ജില്ലാതല പ്രസംഗ മത്സരം നടത്തി. യു.പി. വിഭാഗത്തില്‍ ‘ചാച്ചാജിയുടെ ഓര്‍മ്മകളില്‍ നിന്ന് നാളത്തെ ഇന്ത്യയിലേക്ക്’, ഹൈസ്‌കൂള്‍ വിഭാഗത്തില്‍  ‘ഇന്നത്തെ കുട്ടികള്‍ നാളെയുടെ ഇന്ത്യ- നെഹ്‌റുജിയുടെ ചിന്തകളിലൂടെ’എന്നീ വിഷയങ്ങളെ ആസ്പദമാക്കി നടന്ന പ്രസംഗ മത്സരത്തില്‍ വിവിധ സ്‌കൂളില്‍ നിന്നുള്ള കുട്ടികള്‍ പങ്കെടുത്തു. യു.പി. വിഭാഗത്തില്‍ പ്രമാടം നേതാജി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മാളവിക എസ്.നായര്‍, ഹൈസ്‌കൂള്‍ വിഭാഗത്തില്‍ പുല്ലാട് എസ്.വി.എച്ച്.എസിലെ ദീപിക ആര്‍.നായര്‍ എന്നിവര്‍ ജില്ലാതല വിജയികളായി. ഇരുവരും നവംബര്‍ 14 ന് തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാനതല പ്രസംഗ മത്സരത്തില്‍ പങ്കെടുക്കും. ജില്ലാതല ഐ.സി.ഡി.എസ്. പ്രോഗ്രാം ഓഫീസര്‍ നിത ദാസ്, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ഡോ.എസ്.ഫെബ്ന റെഹീം, നേതാജി ഹയര്‍ സെക്കന്‍ഡറി സകൂള്‍ പ്രിന്‍സിപ്പല്‍ ബി.ആഷാ, ആര്‍.അമല, വി.എസ്.അനൂബ് രാജ്, എലിസബത്ത് ജോസ്, ഷാജി, എന്നിവര്‍ പങ്കെടുത്തു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം https://play.google.com/store/apps/details?id=com.pathanamthitta.media

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

More from Pathanamthitta

More More from Pathanamthitta news

Most read

  1. കെഎസ്ആർടിസി ബസിലെ ഡീസൽ മോഷണം ; ക്യാമറയിൽ കുടുങ്ങി 4 ജീവനക്കാർ

  2. ഗായിക റിമി ടോമിയുടെ വിവാഹം ഉടൻ ; മുംബൈയിൽ വെച്ച് ലളിതമായ ചടങ്ങുകൾ

  3. പത്തനംതിട്ട എ.ഡി.എം. രാജലക്ഷ്മിയുടെയും ശബരിമല എ.ഡി.എം. ദിലീപ് കൈനിക്കരയുടെയും ഔദ്യോഗിക വാഹനങ്ങള്‍ ജപ്തി ചെയ്തു

  4. തിരുവനന്തപുരവും അഹമ്മദാബാദും ഇനി ഇരട്ട നഗരങ്ങൾ ; വികസന പദ്ധതികൾക്ക് രൂപം നൽകി കോര്‍പ്പറേഷന്‍

  5. ജോലി ചെയ്യാത്തവർ ഭക്ഷണം കഴിക്കരുത് ; നാല്പത്തിരണ്ടുകാരിയുടെ ചുണ്ടുകൾ സൂചിയും നൂലും ഉപയോഗിച്ച് തുന്നിച്ചേർത്ത കേസിൽ പ്രതി കുറ്റം സമ്മതിച്ചു

Share on WhatsApp

Share this story

ശിശുദിനാഘോഷം : ജില്ലാതല പ്രസംഗ മത്സര വിജയികള്‍ pathanamthittamedia.com