പട്ടികജാതി വികസന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം : അഡ്വ.സി.വി. ശാന്തകുമാര്‍ എം.എല്‍.എ.
പത്തനംതിട്ട : ജില്ലയിലെ പട്ടികജാതി – പട്ടികവര്‍ഗ്ഗ വിഭാഗത്തിന്റെ സമഗ്ര വികസനത്തിനായുള്ള പദ്ധതികള്‍ കൃത്യമായ ആസൂത്രണത്തോടെയും മുന്‍ഗണനാ ക്രമത്തിലും നടപ്പിലാക്കണമെന്ന് അഡ്വ.സി.വി.ശാന്തകുമാര്‍ എം.എല്‍.എ. നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി. കളക്ട്രേറ്റില്‍ ചേര്‍ന്ന ജില്ലാതല പട്ടികജാതി – പട്ടികവര്‍ഗ്ഗ വികസന സമിതി യോഗത്തിലാണ് അദ്ദേഹം ജില്ലാതല ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയത്. കോടിക്കണക്കിന് രൂപയാണ് എല്ലാ വര്‍ഷവും പാഴാക്കുന്നതെന്നും പദ്ധതികള്‍ സമയബന്ധിതമായി തീര്‍ക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം ഉദ്യോഗസ്ഥരെ ഓര്‍മിപ്പിച്ചു. പട്ടികജാതി വിഭാഗങ്ങള്‍ക്കായി അനുവദിക്കുന്ന ഫണ്ടുകള്‍ കൃത്യമായി വിനിയോഗിക്കാന്‍ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി പറഞ്ഞു. പല മേഖലകളിലും ഫണ്ടുകള്‍ ചെലവഴിക്കപ്പെടാതെ നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കണം. ഗുണഭോക്താക്കള്‍ക്ക് പദ്ധതികളെക്കുറിച്ച് കൃത്യമായ അവബോധം നല്‍കുവാനും പ്രൊപ്പോസലുകള്‍ തയ്യാറാക്കുമ്പോള്‍ പ്രായോഗികമായ തടസ്സങ്ങള്‍ ഒഴിവാക്കുവാന്‍ ശ്രദ്ധിക്കണമെന്നും ദീനാമ്മ റോയി പറഞ്ഞു.
അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം ഉന്നതികളിലെ കുടുംബങ്ങള്‍ക്ക് സുസ്ഥിരമായ ഉപജീവനമാര്‍ഗ്ഗം ഉറപ്പാക്കുന്നതിനും പ്രഥമ പരിഗണന നല്‍കണമെന്ന് ജില്ലാ കളക്ടര്‍ എ.നിസാമുദ്ദീന്‍ പറഞ്ഞു. ഇതിനായി വിവിധ വകുപ്പുകളുടെ ഫണ്ടുകള്‍ ഏകോപിപ്പിച്ചുകൊണ്ട് ഓരോ ഉന്നതിക്കും കൃത്യമായ വികസന പ്ലാന്‍ തയ്യാറാക്കണം. അനുവദിക്കപ്പെടുന്ന ഫണ്ടുകള്‍ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന നിമിഷം ചെലവഴിക്കുന്ന പ്രവണത ഒഴിവാക്കി മുന്‍ഗണനാ ക്രമത്തിലുള്ള പ്രൊപ്പോസലുകള്‍ നേരത്തെ തന്നെ സമര്‍പ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യോഗത്തില്‍ പുരോഗമിക്കുന്ന പദ്ധതികളുടെ വിശദമായ അവലോകനം നടത്തി. അനുമതിക്കായി സമര്‍പ്പിക്കപ്പെട്ട പദ്ധതികളില്‍ ഭേദഗതി ആവശ്യമുള്ളവ പുതുക്കി സമര്‍പ്പിക്കാനും നിര്‍ദേശിച്ചു. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ജൂലി സാബു, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ദീപ ചന്ദ്രന്‍, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Pathanamthitta
More More from Pathanamthitta newsMost read
-
പത്തനംതിട്ട എ.ഡി.എം. രാജലക്ഷ്മിയുടെയും ശബരിമല എ.ഡി.എം. ദിലീപ് കൈനിക്കരയുടെയും ഔദ്യോഗിക വാഹനങ്ങള്‍ ജപ്തി ചെയ്തു
-
ഗായിക റിമി ടോമിയുടെ വിവാഹം ഉടൻ ; മുംബൈയിൽ വെച്ച് ലളിതമായ ചടങ്ങുകൾ
-
കെഎസ്ആർടിസി ബസിലെ ഡീസൽ മോഷണം ; ക്യാമറയിൽ കുടുങ്ങി 4 ജീവനക്കാർ
-
ജോലി ചെയ്യാത്തവർ ഭക്ഷണം കഴിക്കരുത് ; നാല്പത്തിരണ്ടുകാരിയുടെ ചുണ്ടുകൾ സൂചിയും നൂലും ഉപയോഗിച്ച് തുന്നിച്ചേർത്ത കേസിൽ പ്രതി കുറ്റം സമ്മതിച്ചു
-
തിരുവനന്തപുരവും അഹമ്മദാബാദും ഇനി ഇരട്ട നഗരങ്ങൾ ; വികസന പദ്ധതികൾക്ക് രൂപം നൽകി കോര്‍പ്പറേഷന്‍





